---
title: "#death|കണ്ണൂരിൽ  ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ ; ഹൃദയാഘാതമെന്ന് സംശയം"
english_title: "#Locopilot #dead in# loco #running room in #Kannur #Suspected #heart #attack"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133791/locopilot-dead-in-loco-running-room-in-kannur-suspected-heart-attack"
published_at: "2023-07-26T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0b8855bf92_download_(8).jpg"
keywords: []
---

# #death|കണ്ണൂരിൽ  ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ ; ഹൃദയാഘാതമെന്ന് സംശയം

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ ആണ് മരിച്ചത്. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരിൽ എത്തിയതായിരുന്നു.

## Article Content

**കണ്ണൂർ:** കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റ് മരിച്ച നിലയിൽ. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ ആണ് മരിച്ചത്. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻ്റെ ലോക്കോ പൈലറ്റായി ഇന്നലെ രാത്രി പതിനൊന്നരയോടെ കണ്ണൂരിൽ എത്തിയതായിരുന്നു.

ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ലോക്കോ പൈലറ്റായി പോകേണ്ടതായിരുന്നു ഭാസ്കരൻ. ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ലോക്കോ റണ്ണിങ് റൂമിൽ വിളിക്കാൻ ജീവനക്കാർ എത്തിയപ്പോൾ അനക്കമില്ലായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133791/locopilot-dead-in-loco-running-room-in-kannur-suspected-heart-attack)