---
title: "ഓൺലൈൻ വഴി പാർട്ട് ടൈം ജോലി ; കണ്ണൂരിൽ ദിവസങ്ങൾക്കിടെ പിണറായി സ്വദേശിനിയടക്കം നാലുപേരിൽ നിന്ന് ഉത്തരേന്ത്യൻ സംഘം തട്ടിയത്  70 ലക്ഷം, പറഞ്ഞു മടുത്ത് പൊലീസ്"
english_title: "#Part time job through online 70 lakhs was #extorted by a #North #Indian #gang from four people, including a native of #Pinarayi, in #Kannur, #police said."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133770/part-time-job-through-online-70-lakhs-was-extorted-by-a-north-indian-gang-from-four-people-including-a-native-of-pinarayi-in-kannur-police-said"
published_at: "2023-07-26T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0ace22c754_Untitled-5_copy.jpg"
keywords: []
---

# ഓൺലൈൻ വഴി പാർട്ട് ടൈം ജോലി ; കണ്ണൂരിൽ ദിവസങ്ങൾക്കിടെ പിണറായി സ്വദേശിനിയടക്കം നാലുപേരിൽ നിന്ന് ഉത്തരേന്ത്യൻ സംഘം തട്ടിയത്  70 ലക്ഷം, പറഞ്ഞു മടുത്ത് പൊലീസ്

> **Lead Summary:** **കണ്ണൂർ : **ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി ജ്വല്ലറി ജീവനകാരിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന കണ്ണൂരിൽ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. കഴിഞ്ഞ ഏതാനും ദിവസ ങ്ങൾക്കുള്ളിൽ ജില്ലയിൽ നാല് പേർക്ക് മാത്രം 70 ലക്ഷത്തോളം രൂപയാണ് ഓൺലൈൻ തട്ടി പ്പിന്റെ ഭാഗമായി നഷ്ടമായത്.

## Article Content

**കണ്ണൂർ : **ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി ജ്വല്ലറി ജീവനകാരിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന കണ്ണൂരിൽ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. കഴിഞ്ഞ ഏതാനും ദിവസ ങ്ങൾക്കുള്ളിൽ ജില്ലയിൽ നാല് പേർക്ക് മാത്രം 70 ലക്ഷത്തോളം രൂപയാണ് ഓൺലൈൻ തട്ടി പ്പിന്റെ ഭാഗമായി നഷ്ടമായത്.

പരാതി നൽകാൻ തയ്യാറായതിനെത്തുടർന്ന് നാലുപേരുടെയും പരാതിയിൽ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസുകൾ റജിസ്റ്റർ ചെയ്തു. മയ്യിൽ എട്ടേയാറിലെ വിനീത് വിജയന്റെ 36,73,900 രൂപയാണ് കഴിഞ്ഞ ഒമ്പത് ദിവസം കൊണ്ട് നഷ്ടപ്പെട്ടത്.

ഓൺലൈൻ വഴി പാർട്ട്ടൈം ജോലി സമ്പാദി ക്കാമെന്ന്പറഞ്ഞ് വിശ്വസി പ്പിച്ച് വാട്സ്ആപ്പിൽ ഒരു ലിങ്ക് കൈമാറുകയും തുടർന്ന് ടെലിഗ്രാം ഗ്രൂപ്പിലേക്ക് കയറ്റി ഓരോ ടാസ്കുകൾ നൽകി അതിലൂടെ പണം പിടിച്ചെടുക്കുകയും ചെയ്യുന്ന തന്ത്രമാണ് തട്ടിപ്പുസംഘം നടപ്പാക്കിയത്.

കഴിഞ്ഞ 13 മുതൽ 22 വരെ യുള്ള ദിവസങ്ങളിലാണ് വിനീതിന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയത്. കോയ്യോട് തച്ചിരി ഹൗസിൽ ടി.ഷിജിന്റെ 26,21,880 രൂപയും, പിണറായി വെണ്ടുട്ടായിലെ പി.ആതിരയുടെ 2,41,015 രൂപയുമാണ് സമാനരീതിയി ലുള്ള തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.

മട്ടന്നൂർ മരുതായി സ്വദേശി യായ 41കാരന്റെ അക്കൗണ്ടിൽ നിന്ന് 4,17,483 രൂപ നഷ്ടപ്പെട്ട തിന് കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടുമുള്ള നിരവധി പേരുടെ പണം ഇതേരീതിയിൽ നഷ്ടമാകുന്നുണ്ടെങ്കിലും പരാതി നൽകാൻ അധികം പേരും തയ്യാറാകുന്നില്ല.

കഴിഞ്ഞ മാസം കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരി യായ യുവതിക്ക് ഇതേ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ കുടുങ്ങി എട്ട് ലക്ഷം രൂപ നഷ്ടമായിരുന്നു. മൂന്ന് ദിവസം കൊണ്ട് ഇത്രയധികം തുക നഷ്ടമായ തോടെ യുവതി പയ്യാമ്പലം കടലിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133770/part-time-job-through-online-70-lakhs-was-extorted-by-a-north-indian-gang-from-four-people-including-a-native-of-pinarayi-in-kannur-police-said)