---
title: "#SonyTV|സോണി ടിവിയിലെ  റിയാലിറ്റി ഷോയിൽ  പങ്കെടുക്കാൻ അർഹത നേടി  പാനൂരിലെ  കുട്ടി  കലാകാരന്മാർ ;  അഭിമാന നേട്ടവുമായി പാനൂർ നവരസം ഡാൻസ് ടീം"
english_title: "Panoor's child artists qualified to participate in Sony TV's reality show Panoor Navarasam dance team with a proud achievement"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133641/panoors-child-artists-qualified-to-participate-in-sony-tvs-reality-show-panoor-navarasam-dance-team-with-a-proud-achievement"
published_at: "2023-07-25T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfcb8c7d153_.jpg"
keywords: []
---

# #SonyTV|സോണി ടിവിയിലെ  റിയാലിറ്റി ഷോയിൽ  പങ്കെടുക്കാൻ അർഹത നേടി  പാനൂരിലെ  കുട്ടി  കലാകാരന്മാർ ;  അഭിമാന നേട്ടവുമായി പാനൂർ നവരസം ഡാൻസ് ടീം

> **Lead Summary:** **കണ്ണൂർ : ** സോണി ടെലിവിഷനിൽ ആരംഭിക്കുന്ന റിയാലിറ്റി ഷോയിൽ പാനൂർ നവരസം ഡാൻസ് ടീമിന് സെലക്ഷൻ ലഭിച്ചു. ഇന്ത്യയിലെ നമ്പർ 1 റിയാലിറ്റി ഷോയായ INDIA'S GOT TALENT പത്താം സീസണിലാണ് പാനൂർ നവരസം ഡാൻസ് അക്കാദമി ഡാൻസ് ടീം തെരഞ്ഞെടുക്കപ്പെട്ടത്.

## Article Content

**കണ്ണൂർ : ** സോണി ടെലിവിഷനിൽ ആരംഭിക്കുന്ന റിയാലിറ്റി ഷോയിൽ പാനൂർ നവരസം ഡാൻസ് ടീമിന് സെലക്ഷൻ ലഭിച്ചു. ഇന്ത്യയിലെ നമ്പർ 1 റിയാലിറ്റി ഷോയായ INDIA'S GOT TALENT പത്താം സീസണിലാണ് പാനൂർ നവരസം ഡാൻസ് അക്കാദമി ഡാൻസ് ടീം തെരഞ്ഞെടുക്കപ്പെട്ടത്.

മലബാറിൽ നിന്ന് ആദ്യമായാണ് ഒരു ടീം ഇത്രയും വലിയ ഒരു ദേശീയ പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ദേയമാണ്. മലയാളിയെന്ന നിലയിൽ ഓരോരുത്തർക്കും അഭിമാനിക്കാനുള്ള മുഹൂർത്തമാണിത്.

പ്രസിദ്ധ കൊറിയോഗ്രാഫർ സൂരജ് കൂത്തുപറമ്പ്, അമൃത, സീ കേരളം എന്നീ ചാനലുകളിലെ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ദേയനായ അസ്നേഷ് പാനൂർ എന്നിവരാണ് ഡാൻസ് കൊറിയോഗ്രാഫി നിർവഹിച്ചത്.

ലുലു വനിതാ ലിറ്റിൽ സ്റ്റാർ വിന്നർ എസ്. ദേവാഞ്ജന, ഒപ്പം കെ.എം.ഡി മാനസ, കെ. തനിമ, കെ.സി വിസ്മയ, കെ. അനുശ്രീ, കെ. അഞ്ജന, കെ നീതു, എൻ.പി ദേവാ മനോജ് , കെ.ദേവനന്ദ, കെ.കെ ശിവപ്രിയ, ദേവപ്രിയാ രാജീവൻ, ടി. ആദിത്യ, കെ. സാനിയ, കെ. അനസ്യ, പി.എ അഭിനവ് , കെ.പി അനുരാഗ് എന്നിവരാണ് ഡാൻസ് ട്രൂപ്പിലെ കലാകാരൻമാർ. കൊച്ചിയിലും തുടർന്ന് മുംബെയിലും വച്ച് നടന്ന ഓഡീഷനുകൾക്ക് ശേഷമാണ് ഇപ്പോൾ സെലക്‌ഷൻ ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ മാറ്റുരക്കുന്ന റിയാലിറ്റി ഷോ ജൂലായ് 29 ന് രാത്രി സംപ്രേക്ഷണം ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9.30 നാണ് മത്സരങ്ങൾ പ്രക്ഷേപണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133641/panoors-child-artists-qualified-to-participate-in-sony-tvs-reality-show-panoor-navarasam-dance-team-with-a-proud-achievement)