---
title: "#Kadavathur|കടവത്തൂരിൽ അപ്രതീക്ഷിത  ചുഴലി ; വ്യാപക നാശനഷ്ടം"
english_title: "Cyclone in KadavathurWidespread damage, power outages"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133551/cyclone-in-kadavathurwidespread-damage-power-outages"
published_at: "2023-07-25T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf849f540f8_Untitled-7_copy.jpg"
keywords: []
---

# #Kadavathur|കടവത്തൂരിൽ അപ്രതീക്ഷിത  ചുഴലി ; വ്യാപക നാശനഷ്ടം

> **Lead Summary:** **കടവത്തൂർ : **മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ് . വ്യാപക നാശനഷ്ടം, വൈദ്യുതി താറുമാറായി. തിങ്കളാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. കൃഷ്ണ വിഹാറിൽ കുനിയിൽ രാധാകൃഷ്ണന്റെ വീടിന് മുകളിലാണ് പുളിമരവും തെങ്ങും കവുങ്ങും ഉൾപ്പെടെ കടപുഴകി വീണത്.

## Article Content

**കടവത്തൂർ : **മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ് . വ്യാപക നാശനഷ്ടം, വൈദ്യുതി താറുമാറായി. തിങ്കളാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. കൃഷ്ണ വിഹാറിൽ കുനിയിൽ രാധാകൃഷ്ണന്റെ വീടിന് മുകളിലാണ് പുളിമരവും തെങ്ങും കവുങ്ങും ഉൾപ്പെടെ കടപുഴകി വീണത്.

അഡ്വ: എം.ജയകൃഷ്ണന്റെ തറവാട് വീട് കൂടിയാണിത്. അടുക്കള ഭാഗത്തെ ഓട് മേഞ്ഞ ഞാലി തകർന്നു. നാട്ടുകാർ മരം വെട്ടിമാറ്റി. കുനിയിൽ പയേരി അച്ചു മാസ്റ്ററുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് കേട്പാട് സംഭവിച്ചു.

കല്ലുവയൽ വസന്തയുടെ വീടിന് മുകളിൽ മരം പൊട്ടിവീണു. മസ്ജിദുൽ ഹുദയുടെ സമീപം റോഡിൽ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കുറൂളിക്കാവിന് സമീപം കീഴക്കണ്ടി മുക്കിൽ ഇലക്ട്രിക്ക് പോസ്റ്റ് കമ്പിയിൽ മരം വീണതിനെ തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടു.

നാട്ടുകാരുടെ സഹായത്തോടെ മരം നീക്കം ചെയ്യാനുള്ള പരിശ്രമം തുടരുകയാണ്. കടക്കുളത്തിൽ ചന്ദ്രന്റെ വീട്ട് പറമ്പിലെ പുളിമരവും കടപുഴകി വീണിട്ടുണ്ട്. റോഡരികിൽ മരങ്ങൾ പൊട്ടി വീണ് ഇലക്ടിക് ലൈനുകൾ വ്യാപകമായി പൊട്ടി വീണ നിലയിലാണ്.കെ.എസ.ഇ.ബി. ജീവനക്കാർ രാത്രിയിലും പകലുമായി വൈദ്യുതി പുന:സ്ഥാപിക്കാർ പരിശ്രമിക്കുകയാണ്..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133551/cyclone-in-kadavathurwidespread-damage-power-outages)