---
title: "manekkara|കാറ്റടിച്ച് മനേക്കരയിലും, കുണ്ടുചിറയിലും  വ്യാപക നാശനഷ്ടം ;  മനേക്കരയിൽ അംഗൻവാടിക്ക് മുകളിൽ മരം വീണു"
english_title: "#Widespread #damage in #Manekkara and #Kunduchira due to #wind A #tree fell on the #Anganwadi in# Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133400/widespread-damage-in-manekkara-and-kunduchira-due-to-winda-tree-fell-on-the-anganwadi-in-manekkara"
published_at: "2023-07-24T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be92ddc5dbf_Untitled-5_copy.jpg"
keywords: []
---

# manekkara|കാറ്റടിച്ച് മനേക്കരയിലും, കുണ്ടുചിറയിലും  വ്യാപക നാശനഷ്ടം ;  മനേക്കരയിൽ അംഗൻവാടിക്ക് മുകളിൽ മരം വീണു

> **Lead Summary:** **മനേക്കര: ** കാറ്റടിച്ച് മനേക്കരയിലും, കുണ്ടുചിറയിലും വ്യാപക നാശനഷ്ടം . മനേക്കരയിൽ അംഗൻവാടിക്ക് മുകളിൽ മരം വീണു വൈകുന്നേരം 5 മണിയോടെ വീശിയടിച്ച കാറ്റിലാണ് പരക്കെ നാശനഷ്ടമുണ്ടായത്.

## Article Content

**മനേക്കര: ** കാറ്റടിച്ച് മനേക്കരയിലും, കുണ്ടുചിറയിലും വ്യാപക നാശനഷ്ടം . മനേക്കരയിൽ അംഗൻവാടിക്ക് മുകളിൽ മരം വീണു വൈകുന്നേരം 5 മണിയോടെ വീശിയടിച്ച കാറ്റിലാണ് പരക്കെ നാശനഷ്ടമുണ്ടായത്.

മനേക്കര പന്ത്രണ്ടാം വാർഡിൽ നെല്ലിയുള്ളതിൽ അംഗൻവാടിക്ക് മുകളിൽ പ്ലാവ് പൊട്ടിവീണു. മേൽക്കൂര ഭാഗികമായി തകർന്നു. സമീപത്തെ ചിരുകണ്ടോത്ത് ഗോവിന്ദൻ്റെ വീടിനുമുകളിലും മരം വീണു. കനത്ത കാറ്റിലും മഴയിലും പൊന്ന്യം കുണ്ടുചിറയിലും വ്യാപക നാശനഷ്ടം.

മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കുറ്റേരി സുശീലയുടെ വീടിന് മുകളിൽ തെങ്ങും ,മീത്തലെ വാസുവിൻ്റെ വീടിന് മുകളിൽ തേക്ക് മരവുമാണ് വീണത്. വൈകുന്നേരം അഞ്ച് മണിയോടെയുണ്ടായ കനത്ത കാറ്റിലാണ് അപകടങ്ങളുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133400/widespread-damage-in-manekkara-and-kunduchira-due-to-winda-tree-fell-on-the-anganwadi-in-manekkara)