---
title: "#thalassery|ഹൈന്ദവ ദൈവങ്ങളെ ഇകഴ്ത്തി സംസാരിച്ച സ്പീക്കർ  അഡ്വ.എ എൻ ഷംസീറിനെതിരെ  പ്രതിഷേധവുമായി യുവമോർച്ച"
english_title: "#Yuva Morcha to #protest against Speaker #Adv.AN Shamseer who #spoke disparagingly of #Hindu Gods, #protest march to #MLA's office in #Thalassery #tomorrow #Enhanced #speaker security"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133333/yuva-morcha-to-protest-against-speaker-advan-shamseer-who-spoke-disparagingly-of-hindu-gods-protest-march-to-mlas-office-in-thalassery-tomorrow-enhanced-speaker-security"
published_at: "2023-07-24T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be60ef14d17_Untitled-2_copy.jpg"
keywords: []
---

# #thalassery|ഹൈന്ദവ ദൈവങ്ങളെ ഇകഴ്ത്തി സംസാരിച്ച സ്പീക്കർ  അഡ്വ.എ എൻ ഷംസീറിനെതിരെ  പ്രതിഷേധവുമായി യുവമോർച്ച

> **Lead Summary:** ** തലശേരി: ** ഹൈന്ദവ ദൈവങ്ങളെ ഇകഴ്ത്തി സംസാരിച്ച സ്പീക്കർ അഡ്വ.എ എൻ ഷംസീറിനെതിരെ പ്രതിഷേധവുമായി യുവമോർച്ച , തലശേരിയിൽ എം എൽ എ ഓഫീസിലേക്ക് നാളെ പ്രതിഷേധ മാർച്ച് . സ്പിക്കർക്ക് സുരക്ഷ വർധിപ്പിച്ചു.

## Article Content

** തലശേരി: ** ഹൈന്ദവ ദൈവങ്ങളെ ഇകഴ്ത്തി സംസാരിച്ച സ്പീക്കർ അഡ്വ.എ എൻ ഷംസീറിനെതിരെ പ്രതിഷേധവുമായി യുവമോർച്ച , തലശേരിയിൽ എം എൽ എ ഓഫീസിലേക്ക് നാളെ പ്രതിഷേധ മാർച്ച് . സ്പിക്കർക്ക് സുരക്ഷ വർധിപ്പിച്ചു.

ഗണപതിയുൾപ്പടെയുള്ള ഹൈന്ദവ ദൈവങ്ങളെ ഇകഴ്ത്തി സംസാരിച്ചുവെന്നാരോപിച്ച് സംഘ പരിവാർ സംഘടനകൾ പ്രതിഷേധവുമായി ഇറങ്ങിയതോടെ സ്പീക്കർ അഡ്വ. എ.എൻ ഷംസീറിന് സുരക്ഷ വർധിപ്പിച്ചു.

പൊതു പരിപാടികളിൽ മഫ്ടിയിലും യൂണിഫോമിലും നിരീക്ഷണം നടത്തുന്ന പോലീസ്, സ്പീക്കറിൻ്റെ യാത്രാവേളയിലും സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. തിങ്കളാഴ്ച രാവിലെ തലശ്ശേരി സിവിൽ സ്റ്റേഷനിലും ജനറൽ ആശുപത്രിയിലും നടന്ന രണ്ട് പരിപാടികളിലും ലോക്കൽ പോലീസിനെ കൂടാതെ സായുധ പോലീസിനെയും വിന്യസിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ യുവമോർച്ചാ പ്രവർത്തകർ സ്പീക്കറുടെ തലശ്ശേരിയിലെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്. പ്രഖ്യാപിച്ച മാർച്ചിനെ കൂടാതെ അപ്രഖ്യാപിത പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ടെന്ന രഹസ്യ പോലിസ് റിപ്പോർട്ടുകളെ തുടർന്ന് സുരക്ഷ ഇനിയും വർദ്ധിപ്പിക്കുന്നുണ്ട്.

നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ പോലിസ് അകമ്പടി വാഹനങ്ങളുടെ കൂടെയാണ് സ്പീക്കർ പരിപാടികൾക്കെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഗണപതി ഉൾപ്പടെയുള്ള ഹൈന്ദവ ദൈവങ്ങളെ പൊതുചടങ്ങിൽ വച്ച് സ്പീക്കർ അവഹേളിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133333/yuva-morcha-to-protest-against-speaker-advan-shamseer-who-spoke-disparagingly-of-hindu-gods-protest-march-to-mlas-office-in-thalassery-tomorrow-enhanced-speaker-security)