---
title: "#kannur|കണ്ണൂരിൽ രാത്രിയാഘോഷത്തിന് മാളിലെത്തിയവർ ലിഫ്റ്റിൽ കുടുങ്ങി ;  11 പേർക്ക് ഫയർഫോഴ്സ് രക്ഷകരായി"
english_title: "People who came to the mall for the night celebration in Kannur got stuck in the lift 11 people were rescued by the fire force"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133270/people-who-came-to-the-mall-for-the-night-celebration-in-kannur-got-stuck-in-the-lift-11-people-were-rescued-by-the-fire-force"
published_at: "2023-07-24T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be34dd35ef0_Untitled-9_copy.jpg"
keywords: []
---

# #kannur|കണ്ണൂരിൽ രാത്രിയാഘോഷത്തിന് മാളിലെത്തിയവർ ലിഫ്റ്റിൽ കുടുങ്ങി ;  11 പേർക്ക് ഫയർഫോഴ്സ് രക്ഷകരായി

> **Lead Summary:** **കണ്ണൂർ:** കണ്ണൂരിൽ രാത്രിയാഘോഷത്തിന് മാളിലെത്തിയവർ ലിഫ്റ്റിൽ കുടുങ്ങി ,11 പേർക്ക് ഫയർഫോഴ്സ് രക്ഷകരായി .രാത്രിയാഘോഷത്തിന് മാളിലെത്തി ലിഫ്റ്റിൽ കുടുങ്ങിപ്പോയ 11 പേർക്ക് ഫയർഫോഴ്സ് രക്ഷകരായി.

## Article Content

**കണ്ണൂർ:** കണ്ണൂരിൽ രാത്രിയാഘോഷത്തിന് മാളിലെത്തിയവർ ലിഫ്റ്റിൽ കുടുങ്ങി ,11 പേർക്ക് ഫയർഫോഴ്സ് രക്ഷകരായി .രാത്രിയാഘോഷത്തിന് മാളിലെത്തി ലിഫ്റ്റിൽ കുടുങ്ങിപ്പോയ 11 പേർക്ക് ഫയർഫോഴ്സ് രക്ഷകരായി.

ഇന്നലെ രാത്രി കണ്ണൂർ കാപ്പിറ്റോൾ മാളിലാണ് ലിഫ്റ്റിൽ അകപ്പെട്ട 11 പേരെ ഫയർഫോഴ്സ് എത്തി രക്ഷിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം. മുകൾനിലയിലെ പാർട്ടി ഹാളിൽ നിന്നടക്കമുള്ള ആളുകൾ ലിഫ്റ്റിൽ കയറിയതായിരു ന്നു.

പൊടുന്നനെ ലിഫ്റ്റിന്റെ ബക്കിന് തകരാർ സംഭവിച്ചതോടെ ആളുകൾ പരിഭ്രാന്തരാവുകയായിരുന്നു. അരമണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിക്കിടന്നവരെ ഒടുവിൽ ഫയർഫോഴ്സ് സംഘമെത്തി ടൂൾ ഉപയോഗിച്ച് ബ്രേക്ക് സംവിധാനം നീക്കം ചെയ്താണ് പുറത്തെത്തിച്ചത്. അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവർക്ക് രക്ഷകരായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133270/people-who-came-to-the-mall-for-the-night-celebration-in-kannur-got-stuck-in-the-lift-11-people-were-rescued-by-the-fire-force)