---
title: "#DarwinBalavedi|നിള്ളങ്ങലിൽ 'ഡാർവിൻ ബാലവേദി ' രൂപീകരിച്ചു."
english_title: "#'Darwin Balavedi' was formed in# Nilangal."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133178/darwin-balavedi-was-formed-in-nilangal"
published_at: "2023-07-24T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bdfee5a3972_Untitled-2_copy.jpg"
keywords: []
---

# #DarwinBalavedi|നിള്ളങ്ങലിൽ 'ഡാർവിൻ ബാലവേദി ' രൂപീകരിച്ചു.

> **Lead Summary:** **പാട്യം: ** പാട്യം ഗോപാലൻ പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിള്ളങ്ങൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൻ ബാലവേദി രൂപീകരണ യോഗം നടന്നു. നിള്ളങ്ങൽ ലക്ഷ്മിവിലാസം എൽ.പി സ്കൂളിൽ നടന്ന പരിപാടി നിള്ളങ്ങലിലെ യുവ എഴുത്തുകാരി കെ. ജിജി ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**പാട്യം: ** പാട്യം ഗോപാലൻ പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിള്ളങ്ങൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൻ ബാലവേദി രൂപീകരണ യോഗം നടന്നു. നിള്ളങ്ങൽ ലക്ഷ്മിവിലാസം എൽ.പി സ്കൂളിൽ നടന്ന പരിപാടി നിള്ളങ്ങലിലെ യുവ എഴുത്തുകാരി കെ. ജിജി ടീച്ചർ ഉദ്ഘാടനം ചെയ്തു.

മണിപ്പൂരിലെ അതിക്രമങ്ങളിൽ കൊല്ലപ്പെട്ടവർക്കും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പ്രകൃതി ദുരന്തങ്ങളിൽ മരണമടഞ്ഞവർക്കും യോഗം അനുശോചനം രേഖപ്പെടുത്തി. ദേവനന്ദ, നീലാംബരി എന്നിവർ അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു.

നീലാംബരി സി.കെ പ്രസിഡന്റും ദിൽഷാൻ പി സെക്രട്ടറിയും നിഹാദ് നാസർ ജോ. സെക്രട്ടറിയും അഥർവ്വ് . ടി വൈസ് പ്രസിഡന്റുമായി പതിനൊന്നംഗ കമ്മറ്റിയും രൂപീകരിച്ചു പരിഷത്ത് മേഖലാ പ്രസിഡന്റ് കോമത്ത് പുരുഷോത്തമൻ മാസ്റ്റർ 'തിങ്കളെത്തേടി ' എന്ന പേരിലുള്ള, ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട ക്ലാസ്സ് നയിച്ചു. പരിപാടിയിൽ സ്വീറ്റി പി.കെ അധ്യക്ഷത വഹിച്ചു. അനുഗ്രഹ് എം സ്വാഗതവും സി.കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133178/darwin-balavedi-was-formed-in-nilangal)