---
title: "#panniyannjr|നേതാക്കന്മാര്‍ ഉമ്മന്‍ചാണ്ടിയെ മാതൃകയാക്കണമെന്ന് വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ; കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു."
english_title: "#Leaders should follow #OommenChandy as an example.#Radhakrishnan Master #Congress #Panniannur #Constituency #Committee #organized #OommenChandy #commemoration."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133175/leaders-should-follow-oommen-chandy-as-an-exampleradhakrishnan-master-congress-panniannur-constituency-committee-organized-oommen-chandy-commemoration"
published_at: "2023-07-24T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bdfa327dd20_Untitled-1_copy.jpg"
keywords: []
---

# #panniyannjr|നേതാക്കന്മാര്‍ ഉമ്മന്‍ചാണ്ടിയെ മാതൃകയാക്കണമെന്ന് വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ; കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

> **Lead Summary:** **പാനൂർ :** നേതാക്കന്മാര്‍ ഉമ്മന്‍ചാണ്ടിയെ മാതൃകയാക്കണമെന്ന് വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ . കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**പാനൂർ :** നേതാക്കന്മാര്‍ ഉമ്മന്‍ചാണ്ടിയെ മാതൃകയാക്കണമെന്ന് വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ . കോൺഗ്രസ് പന്ന്യന്നൂർ മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജെനറല്‍ സെക്രട്ടറി യുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ലാളിത്യവും, സത്യസന്ധതയും, നിസ്വാര്‍ത്ഥതയും ,പാവങ്ങളോടുള്ള കരുതലും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ നേതാക്കന്മാരും മാതൃകയാക്കണമെന്ന് കെ. പി. സി. സി അംഗം വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍.

പന്ന്യന്നൂര്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചോതാവൂര്‍ ഹൈസ്കൂളിൽ ചേര്‍ന്ന ഉമ്മന്‍ചാണ്ടി സര്‍വ്വ കക്ഷി അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നേതാക്കന്‍മാര്‍ എങ്ങിനെ ആയിരിക്കണം എന്നുള്ള സന്ദേശമാണ് ഉമ്മന്‍ചാണ്ടി തന്റെ ജീവിതത്തിലൂടെ കാട്ടിത്തന്നത് . അനുസ്മരണ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ. ജയരാജന്‍ മാസ്റ്റർ ( സി പി എം), ഉണ്ണി മാസ്റ്റര്‍ (സി പി ഐ), ഹനീഫ(മുസ്ലിം ലീഗ്), സന്തോഷ് ഒടക്കാത്ത് (ബി ജെ പി), പന്ന്യന്നൂര്‍ രാമചന്ദ്രൻ (ജനതാദള്‍), കെ .ശശിധരന്‍ മാസ്റ്റര്‍ (കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്), ടി. പി. പ്രേമനാഥന്‍ മാസ്റ്റർ (മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്), എന്നിവര്‍ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133175/leaders-should-follow-oommen-chandy-as-an-exampleradhakrishnan-master-congress-panniannur-constituency-committee-organized-oommen-chandy-commemoration)