---
title: "വിനായകനു പിന്നാലെ സമൂഹ്യ മാധ്യമത്തിൽ ഉമ്മൻചാണ്ടിയെ  അവഹേളിച്ച് ജെയിൻ രാജ് ;  മോശമായിപ്പോയെന്ന് ഇടത് സൈബറിടങ്ങളും"
english_title: "After Vinayakan, Jain Raj insulted Oommen Chandy on social media Left cyberspace that has gone bad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132986/after-vinayakan-jain-raj-insulted-oommen-chandy-on-social-media-left-cyberspace-that-has-gone-bad"
published_at: "2023-07-23T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcf29a94139_Untitled-2_copy.jpg"
keywords: []
---

# വിനായകനു പിന്നാലെ സമൂഹ്യ മാധ്യമത്തിൽ ഉമ്മൻചാണ്ടിയെ  അവഹേളിച്ച് ജെയിൻ രാജ് ;  മോശമായിപ്പോയെന്ന് ഇടത് സൈബറിടങ്ങളും

> **Lead Summary:** കണ്ണൂർ : ഉമ്മൻചാണ്ടിയുടെ വേർപാടിനുശേഷം സമൂഹമാധ്യമങ്ങളിൽ ആദരാഞ്ജലി പ്രവാഹം അവസാനിച്ചില്ലെങ്കിലും വിവാദങ്ങളുയർത്തുന്ന പോസ്റ്റുകൾ ചിലത് തല പൊങ്ങിത്തുടങ്ങി. സി.പി.എം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇതിൽ പ്രധാനം.

## Article Content

കണ്ണൂർ : ഉമ്മൻചാണ്ടിയുടെ വേർപാടിനുശേഷം സമൂഹമാധ്യമങ്ങളിൽ ആദരാഞ്ജലി പ്രവാഹം അവസാനിച്ചില്ലെങ്കിലും വിവാദങ്ങളുയർത്തുന്ന പോസ്റ്റുകൾ ചിലത് തല പൊങ്ങിത്തുടങ്ങി. സി.പി.എം നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇതിൽ പ്രധാനം.

പുതുപ്പള്ളി എന്ന ഒറ്റവാക്കിനോട് ചേർത്ത് ഒരു പട്ടിയുടെ ചിത്രം മാത്രമാണ് ഇന്നലെ ജെയിൻരാജ് പോസ്റ്റ് ചെയ്തത്. 22 മണിക്കൂർ നേരംകൊണ്ട് 3500 ഓളംപേർ പ്രതികരിച്ച ഈ പോസ്റ്റ് നൂറ്റമ്പതിലേറെ പേർ ഷെയർ ചെയ്തിട്ടുമുണ്ട്. പോസ്റ്റിന് കീഴെ വന്ന സമ്മിശ്ര പ്രതികരണങ്ങളിൽ മുന്നിൽ നിൽക്കുന്നത് വിമർശനം തന്നെയാണ്.

പട്ടിയുടെ പോസ്റ്റിട്ടതിലൂടെ ജെയിൻരാജിന്റെ തന്തയെ ഓർമ്മി പ്പിച്ചതിന് നന്ദിയെന്ന് പോലും പ്രതികരിച്ചവരുണ്ട്. പുതു പ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഒളികണ്ണുമായി നിൽക്കുന്ന ഒരു പട്ടിയുടെ ചിത്രം ജെയിൻരാജ് പങ്കുവെച്ചത്.

> ജെയിൻ രാജിന്റെ പോസ്റ്റുകളെ സ്ഥിരമായി വാഴ്ത്തുന്ന സി.പി.എമ്മിന്റെ സൈബർ പോരാളികളിൽ പലരും "ഇത് മോശം' എന്ന മിനിമം വാചക ത്തിൽ പ്രതികരണം ഒതുക്കിയിട്ടുമുണ്ട്. മറ്റ് ചിലർ ചാണ്ടി ഉമ്മനിലേക്ക് വിരൽ ചൂണ്ടുന്ന പ്രതികരണങ്ങൾ നടത്തിയിട്ടുമുണ്ട്. 530 കമൻ്റുകളും 179 ഷെയറുകളും ഇതിനോടകം പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. അനുകൂലിക്കുന്നതിനെക്കാൾ എതിർക്കുന്നവരുടെ പ്രതികരണത്തോടെ ഈ പോസ്റ്റ് ഇതിനകം വിവാദമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132986/after-vinayakan-jain-raj-insulted-oommen-chandy-on-social-media-left-cyberspace-that-has-gone-bad)