---
title: "#Straydog|കണ്ണൂരിൽ വീണ്ടും ഭീതി വിതച്ച് തെരുവുനായകൾ ; മദ്രസയിലേക്ക് പോയ  ആറാം ക്ലാസുകാരിയെ വളഞ്ഞിട്ട് കടിച്ചു "
english_title: "#Stray dogs again spreading fear in# Kannur Sixth #class girl who went to #madrasa was #cornered and# bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132978/stray-dogs-again-spreading-fear-in-kannursixth-class-girl-who-went-to-madrasa-was-cornered-and-bitten"
published_at: "2023-07-23T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcef3d6e91d_download_(1).jpg"
keywords: []
---

# #Straydog|കണ്ണൂരിൽ വീണ്ടും ഭീതി വിതച്ച് തെരുവുനായകൾ ; മദ്രസയിലേക്ക് പോയ  ആറാം ക്ലാസുകാരിയെ വളഞ്ഞിട്ട് കടിച്ചു 

> **Lead Summary:** ** കണ്ണൂർ : **കണ്ണൂരിൽ വീണ്ടും ഭീതി വിതച്ച് തെരുവുനായകൾ ; മദ്രസയിലേക്ക് പോയ ആറാം ക്ലാസുകാരിയെ വളഞ്ഞിട്ട് കടിച്ചു പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു.

## Article Content

** കണ്ണൂർ : **കണ്ണൂരിൽ വീണ്ടും ഭീതി വിതച്ച് തെരുവുനായകൾ ; മദ്രസയിലേക്ക് പോയ ആറാം ക്ലാസുകാരിയെ വളഞ്ഞിട്ട് കടിച്ചു പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു.

പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷക്കാണ് കടിയേറ്റത്. രാവിലെ മദ്രസയിൽനിന്നു വീട്ടിലേക്ക് പോകുന്ന വഴി ദേശീയപാതയ്ക്ക് സമീപമായിരുന്നു ആക്രമണം. നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികൾ എത്തിയാണ് നായ്ക്കളിൽനിന്നു കുട്ടിയെ രക്ഷിച്ചത്.

കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132978/stray-dogs-again-spreading-fear-in-kannursixth-class-girl-who-went-to-madrasa-was-cornered-and-bitten)