---
title: "#chambad|ചമ്പാട്  അരയാക്കൂലിൽ ഓടിക്കൊണ്ടിരിക്കെ കാർ  കത്തി ; ആറംഗ  കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "#Champat's #car #caught #fire while #driving in #Arayakul The #family was #saved by "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132825/champats-car-caught-fire-while-driving-in-arayakul-the-family-was-saved-by"
published_at: "2023-07-22T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc0a8db625b_Untitled-1_copy.jpg"
keywords: []
---

# #chambad|ചമ്പാട്  അരയാക്കൂലിൽ ഓടിക്കൊണ്ടിരിക്കെ കാർ  കത്തി ; ആറംഗ  കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** **ചമ്പാട്: ** ചമ്പാട് അരയാക്കൂഖിലെ പറമ്പത്ത് നവാസും കുടുംബവുമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. വീട്ടിൽ നിന്നും വണ്ടിയെടുത്ത് നൂറ് മീറ്റർ എത്തുമ്പോഴേക്കും കാറിന് തീപ്പിടിക്കുയായിരുന്നു.

## Article Content

**ചമ്പാട്: ** ചമ്പാട് അരയാക്കൂഖിലെ പറമ്പത്ത് നവാസും കുടുംബവുമാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. വീട്ടിൽ നിന്നും വണ്ടിയെടുത്ത് നൂറ് മീറ്റർ എത്തുമ്പോഴേക്കും കാറിന് തീപ്പിടിക്കുയായിരുന്നു.

KL 58 G 6674 സ്വിഫ്റ്റ് ഡിസൈർ കാറാണ് കത്തിയത്. വാഹനത്തിൽ നിന്നും പുക ഉയരുന്നതിനെ തുടർന്ന് നവാസും, ഭാര്യയും മക്കളും ഓടി മാറുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പാനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും, നാട്ടുകാരും ഏറെ നേരം പണിപ്പെട്ട് തീയണച്ചു.

വാഹനത്തിൻ്റെ മുൻ ഭാഗം പൂർണമായും കത്തി. സീനിയർ ഫയർ റസ്ക്യു ഓഫീസർ സുനിൽ കോറോത്ത്, ഫയർ ഓഫീസർമാരായ എം.കെ രഞ്ജിത്ത്, ടി.ഇ ജിജേഷ്, പി. നിജീഷ്, എം പി.പ്രളേഷ്, ടി.കെ ശ്രീകേഷ് എന്നിവർ നേതൃത്വം നൽകി.. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132825/champats-car-caught-fire-while-driving-in-arayakul-the-family-was-saved-by)