---
title: "കണ്ണൂരിൽ മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്ത യുവതിയുടെ മൊബൈലുമായി ബൈക്ക് യാത്രികൻ രക്ഷപ്പെട്ടു."
english_title: "The #biker# escaped with the #mobile #phone of the# woman who #resisted the #attempt to #break the# necklace in# Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132734/the-biker-escaped-with-the-mobile-phone-of-the-woman-who-resisted-the-attempt-to-break-the-necklace-in-kannur"
published_at: "2023-07-22T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbb5f046c88_Untitled-7_copy.jpg"
keywords: []
---

# കണ്ണൂരിൽ മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്ത യുവതിയുടെ മൊബൈലുമായി ബൈക്ക് യാത്രികൻ രക്ഷപ്പെട്ടു.

> **Lead Summary:** **കണ്ണൂർ: ** കണ്ണൂരിൽ മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്ത യുവതിയുടെ മൊബൈലുമായി ബൈക്ക് യാത്രികൻ രക്ഷപ്പെട്ടു. മയ്യിൽ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ ബൈക്കിലെത്തിയ അജ്ഞാതൻ സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്തു.

## Article Content

**കണ്ണൂർ: ** കണ്ണൂരിൽ മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്ത യുവതിയുടെ മൊബൈലുമായി ബൈക്ക് യാത്രികൻ രക്ഷപ്പെട്ടു. മയ്യിൽ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ ബൈക്കിലെത്തിയ അജ്ഞാതൻ സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുത്തു.

ഇന്നലെ വൈകീട്ടാണ് സംഭവം. തള്ളി യിട്ട് മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ മാല കിട്ടാത്തതിനാൽ മൊബൈൽ പിടിച്ചു പറിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിൽസയിലാണ്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132734/the-biker-escaped-with-the-mobile-phone-of-the-woman-who-resisted-the-attempt-to-break-the-necklace-in-kannur)