---
title: "#death|മീന്‍ പിടിക്കാന്‍ പോയപ്പോള്‍ മൂര്‍ഖന്‍  കടിച്ചു ;  കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം"
english_title: "He was #bitten by a #cobra when he went #fishing A# young man met a #tragic end in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132648/he-was-bitten-by-a-cobra-when-he-went-fishing-a-young-man-met-a-tragic-end-in-kannur"
published_at: "2023-07-22T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb7de081955_download_(2).jpg"
keywords: []
---

# #death|മീന്‍ പിടിക്കാന്‍ പോയപ്പോള്‍ മൂര്‍ഖന്‍  കടിച്ചു ;  കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ : ** മീന്‍ പിടിക്കാന്‍ പോയപ്പോള്‍ മൂര്‍ഖന്‍ കടിച്ചു ; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ഷാജി (നന്ദു -20) ആണ് മരിച്ചത്.

## Article Content

**കണ്ണൂർ : ** മീന്‍ പിടിക്കാന്‍ പോയപ്പോള്‍ മൂര്‍ഖന്‍ കടിച്ചു ; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം പാമ്പു കടിയേറ്റു ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കരിക്കോട്ടക്കരി കൊട്ടുകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ഷാജി (നന്ദു -20) ആണ് മരിച്ചത്.

കൊട്ടുകപ്പാറ കോളനിയിലെ കുമാരന്‍- ജാനു ദമ്പതികളുടെ മകനാണ്. വീടിനു സമീപത്തെ തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ ഷാജിയെ മൂര്‍ഖന്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ വിദഗ്ധ ചികിത്സയ്ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132648/he-was-bitten-by-a-cobra-when-he-went-fishing-a-young-man-met-a-tragic-end-in-kannur)