---
title: "#kannur|മണിപ്പൂർ സംഭവത്തിൽ നാടെങ്ങും പ്രതിഷേധം പടരുന്നു ; മഴയത്തും തെരുവിലിറങ്ങി യുവത"
english_title: "Protests are spreading all over the country in the Manipur incident Even in the rain, the youth took to the streets"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132610/protests-are-spreading-all-over-the-country-in-the-manipur-incident-even-in-the-rain-the-youth-took-to-the-streets"
published_at: "2023-07-22T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb6635999ff_Untitled-3_copy.jpg"
keywords: []
---

# #kannur|മണിപ്പൂർ സംഭവത്തിൽ നാടെങ്ങും പ്രതിഷേധം പടരുന്നു ; മഴയത്തും തെരുവിലിറങ്ങി യുവത

> **Lead Summary:** **കണ്ണൂർ:(www.panoornews.in**) കണ്ണൂർ മണിപുരിൽ കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം നഗ്നരാക്കി നടത്തിയതിൽ നാടെങ്ങും പ്രതിഷേധം പടരുന്നു. ഡിവൈഎഫ്‌ഐ, കെഎസ്‌കെടിയു വനിതാ സബ്‌കമ്മിറ്റി, എഫ്‌എസ്‌ഇടിഒ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന മാർച്ചിലും പ്രകടനത്തിലും കൂട്ടായ്‌മകളിലും പ്രതിഷേധമിരമ്പി.

## Article Content

**കണ്ണൂർ:(www.panoornews.in**) കണ്ണൂർ മണിപുരിൽ കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം നഗ്നരാക്കി നടത്തിയതിൽ നാടെങ്ങും പ്രതിഷേധം പടരുന്നു. ഡിവൈഎഫ്‌ഐ, കെഎസ്‌കെടിയു വനിതാ സബ്‌കമ്മിറ്റി, എഫ്‌എസ്‌ഇടിഒ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന മാർച്ചിലും പ്രകടനത്തിലും കൂട്ടായ്‌മകളിലും പ്രതിഷേധമിരമ്പി.

സ്‌ത്രീകളെ ബലാത്സംഗംചെയ്‌ത്‌ നഗ്‌നരാക്കി നടത്തിച്ച പ്രതികൾക്കെതിരെ ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകളുണ്ടായിട്ടും നടപടിയുണ്ടായില്ല. കലാപം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും സമാധാനം പുനസ്ഥാപിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിന്റെയും –മണിപ്പുർ സർക്കാരിന്റെയും നിലപാടുകളിലായിരുന്നു പ്രതിഷേധം. കനത്ത മഴയെ കൂസാതെയായിരുന്നു കണ്ണൂരിൽ യുവതയുടെ പ്രതിഷേധം.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയിലും പൊതുയോഗത്തിലും നൂറുകണക്കിന് യുവജനങ്ങൾ പങ്കുചേർന്നു. പകൽ 11ന് കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടന്ന പ്രകടനം കാൾടെക്സ് ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

സമാപനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. എം വി ഷിമ, കെ ജി ദിലീപ്, പി പി അനിഷ, പി എം അഖിൽ എന്നിവർ സംസാരിച്ചു.

സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു. കെഎസ്‌കെടിയു വനിതാ സബ് കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂരിൽ പ്രകടനം നടത്തി. കാൽടെക്സ് പരിസരത്തുനിന്നാരംഭിച്ച് പഴയ ബസ് സ്റ്റാൻഡ്‌ പരിസരത്ത് സമാപിച്ചു. സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ വത്സല അധ്യക്ഷയായി. വി ലീല, പി രമേശ് ബാബു, എം കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. കോമള ലക്ഷ്മണൻ സ്വാ​ഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132610/protests-are-spreading-all-over-the-country-in-the-manipur-incident-even-in-the-rain-the-youth-took-to-the-streets)