---
title: "#Pannyannur|പന്ന്യന്നൂർ പഞ്ചായത്ത് തല കലണ്ടർ പ്രകാശനവും,  ചാന്ദ്രവിജയദിനവും ചമ്പാട് ബാവാൻ്റ പറമ്പ എൽ പി സ്കൂളിൽ നടന്നു"
english_title: "#Pannyannur #panchayat level #calendar #release and #Lunar victory day was held at #  Champat# BavanteParamba LP #School "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132597/pannyannur-panchayat-level-calendar-release-and-lunar-victory-day-was-held-at-champat-bavanteparamba-lp-school"
published_at: "2023-07-22T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb5e5ccf756_Untitled-1_copy.jpg"
keywords: []
---

# #Pannyannur|പന്ന്യന്നൂർ പഞ്ചായത്ത് തല കലണ്ടർ പ്രകാശനവും,  ചാന്ദ്രവിജയദിനവും ചമ്പാട് ബാവാൻ്റ പറമ്പ എൽ പി സ്കൂളിൽ നടന്നു

> **Lead Summary:** **ചമ്പാട്: ** ചമ്പാട് ബാവാന്റെ പറമ്പ എൽ.പി സ്കൂളിൽ പഞ്ചായത്ത് തല കലണ്ടർ പ്രകാശനവും ചാന്ദ്രവിജയദിനവും ആഘോഷിച്ചു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

## Article Content

**ചമ്പാട്: ** ചമ്പാട് ബാവാന്റെ പറമ്പ എൽ.പി സ്കൂളിൽ പഞ്ചായത്ത് തല കലണ്ടർ പ്രകാശനവും ചാന്ദ്രവിജയദിനവും ആഘോഷിച്ചു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ചൊക്ലി ബി.പി.സി. സുനിൽ ബാൽ പഞ്ചായത്ത് തല കലണ്ടർ പ്രകാശനം ചെയ്തു. പന്ന്യന്നൂർ ഗവൺമെന്റ് എൽ.പി.സ്കൂൾ പ്രധാനധ്യാപകൻ കെ.പ്രദീപൻ, കെ.ജയരാജൻ മാസ്റ്റർ, എം.പി. ടി. എ വൈസ് പ്രസിഡണ്ട് പി.റസ്മിന എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപിക എൻ.എം ബേബി നിഷ സ്വാഗതവും, കെ. സ്വാലിഹ് നന്ദിയും പറഞ്ഞു. തുടർന്ന് ഗണപതി വിലാസം റിട്ട. പ്രധാനധ്യപകൻ ടി.സി. പ്രദീപൻ മാസ്റ്റർ ചാന്ദ്രദിന ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132597/pannyannur-panchayat-level-calendar-release-and-lunar-victory-day-was-held-at-champat-bavanteparamba-lp-school)