---
title: "#champad|മീത്തലെ ചമ്പാട് ഇൻഡോർ  സ്റ്റേഡിയത്തിൻ്റെ  ശോചനീയാവസ്ഥ ; പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ  മുസ്ലിം ലീഗ്  ചൊവ്വാഴ്ച പ്രതിഷേധ  ധർണ നടത്തും. "
english_title: "#Dilapidated #condition of Mithale #Champat# Indoor #StadiumThe #Muslim League will hold a #protest dharna in front of the #panchayat office on #Tuesday."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132522/dilapidated-condition-of-mithale-champat-indoor-stadiumthe-muslim-league-will-hold-a-protest-dharna-in-front-of-the-panchayat-office-on-tuesday"
published_at: "2023-07-21T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64baad09a30c6_Untitled-4_copy.jpg"
keywords: []
---

# #champad|മീത്തലെ ചമ്പാട് ഇൻഡോർ  സ്റ്റേഡിയത്തിൻ്റെ  ശോചനീയാവസ്ഥ ; പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ  മുസ്ലിം ലീഗ്  ചൊവ്വാഴ്ച പ്രതിഷേധ  ധർണ നടത്തും. 

> **Lead Summary:** **ചമ്പാട്:** മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ ,പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ മുസ്ലിം ലീഗ് ചൊവ്വാഴ്ച പ്രതിഷേധ ധർണ നടത്തും.

## Article Content

**ചമ്പാട്:** മീത്തലെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ ,പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ മുസ്ലിം ലീഗ് ചൊവ്വാഴ്ച പ്രതിഷേധ ധർണ നടത്തും.

പന്ന്യന്നൂർ പഞ്ചായത്തിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾ വർഷങ്ങളായി ഉപയോഗിച്ച കളിക്കളം ഇല്ലാതാക്കുകയും, ഹൈടെക് ഇൻഡോർ സ്റ്റേഡിയം എന്ന പേരിൽ ധൂർത്തു നടത്തി ഉദ്‌ഘാടനം ചെയ്ത കളിക്കളത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ ധർണ നടത്തും.

ജൂലൈ 25 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പന്ന്യന്നൂർ പഞ്ചായത്തു ഓഫീസ് പരിസരത്താണ് ധർണ നടക്കുക. പന്ന്യന്നൂർ പഞ്ചായത്തു മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഷേധ ധർണ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ കെ എ ലത്തീഫ് ഉദ്‌ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132522/dilapidated-condition-of-mithale-champat-indoor-stadiumthe-muslim-league-will-hold-a-protest-dharna-in-front-of-the-panchayat-office-on-tuesday)