---
title: "#Trafficjam|ഗതാഗതക്കുരുക്ക് രൂക്ഷം ; പാനൂർ ടൗണിലെ ട്രാഫിക് സിഗ്നൽ ഒഴിവാക്കണമെന്ന് വ്യാപാരികൾ"
english_title: "Traffic jam is severe Traders to avoid traffic signal in Panur town"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132500/traffic-jam-is-severe-traders-to-avoid-traffic-signal-in-panur-town"
published_at: "2023-07-21T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba9b4433c89_Untitled-1_copy.jpg"
keywords: []
---

# #Trafficjam|ഗതാഗതക്കുരുക്ക് രൂക്ഷം ; പാനൂർ ടൗണിലെ ട്രാഫിക് സിഗ്നൽ ഒഴിവാക്കണമെന്ന് വ്യാപാരികൾ

> **Lead Summary:** **പാനൂർ:** ഗതാഗതക്കുരുക്ക് രൂക്ഷം ,പാനൂർ ടൗണിലെ ട്രാഫിക് സിഗ്നൽ ഒഴിവാക്കണമെന്ന് വ്യാപാരികൾ പാനൂർ ടൗണിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ സംവിധാനം നിർത്തലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂണിറ്റ് ആവശ്യപ്പെട്ടു.

## Article Content

**പാനൂർ:** ഗതാഗതക്കുരുക്ക് രൂക്ഷം ,പാനൂർ ടൗണിലെ ട്രാഫിക് സിഗ്നൽ ഒഴിവാക്കണമെന്ന് വ്യാപാരികൾ പാനൂർ ടൗണിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ സംവിധാനം നിർത്തലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ യൂണിറ്റ് ആവശ്യപ്പെട്ടു.

ടൗണിൽ സ്ഥാപിച്ച സിഗ്നൽ സംവിധാനത്തെക്കുറിച്ചും ഓവുചാൽ മാലിന്യം സംബന്ധിച്ചും കത്ത് നൽകിയിരുന്നെങ്കിലും ചർച്ച നടത്താനോ മറുപടി നൽകാനാ നഗരസഭാധികൃതർ തയ്യാറായിട്ടില്ലെന്ന് യൂണിറ്റ് ഭാരവാഹികൾ നഗരസഭ സെക്രട്ടറിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

മാനദണ്ഡമില്ലാതെയും അശാസ്ത്രീയായും അധികൃതർക്ക് തോന്നുന്ന രീതിയിലുമാണ് സിഗ്നൽ പ്രവർത്തിപ്പിക്കുന്നത്. മനുഷ്യജീവന് ഭീഷണിയായി മാറുന്ന രീതിയിലായതിനാൽ എത്രയും പെട്ടെന്ന് സിഗ്നൽ സമ്പ്രദായം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132500/traffic-jam-is-severe-traders-to-avoid-traffic-signal-in-panur-town)