---
title: "#arrest|കണ്ണൂർ നഗരത്തിലെ മയക്കുമരുന്നു സംഘത്തിലെ പ്രധാനി വീണ്ടും എക്സൈസിൻ്റെ പിടിയിൽ."
english_title: "The head of the drug gang in Kannur city is again in the grip of excise."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132316/the-head-of-the-drug-gang-in-kannur-city-is-again-in-the-grip-of-excise"
published_at: "2023-07-21T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba1b8978107_Untitled-1_copy.jpg"
keywords: []
---

# #arrest|കണ്ണൂർ നഗരത്തിലെ മയക്കുമരുന്നു സംഘത്തിലെ പ്രധാനി വീണ്ടും എക്സൈസിൻ്റെ പിടിയിൽ.

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ നഗരത്തിലെ മയക്കുമരുന്നു സംഘത്തിലെ പ്രധാനി വീണ്ടും എക്സൈസിൻ്റെ പിടിയിൽ. എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും ചാലയിൽ നടത്തിയ പരിശോധയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി.

## Article Content

**കണ്ണൂർ: **കണ്ണൂർ നഗരത്തിലെ മയക്കുമരുന്നു സംഘത്തിലെ പ്രധാനി വീണ്ടും എക്സൈസിൻ്റെ പിടിയിൽ. എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും ചാലയിൽ നടത്തിയ പരിശോധയിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി.

നടാലിലെ ഷാനിദ് കെയെയാണ് മാരക മയക്കു മരുന്നായ മെത്താഫിറ്റാമിനുമായി എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യതും പാർട്ടിയും അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും 7.1 ഗ്രാം മെത്താഫിറ്റാമിൻ ആണ് കണ്ടെത്തിയത്.

ഇയാളുടെ മൊബൈൽ ഫോണും 3000 രൂപയും കസ്റ്റഡിയിൽ എടുത്തു. ഷാനിദിനെ സംശയാസ്പദമായ നിലയിൽ ചാലയിൽ കണ്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. കണ്ണൂർ ടൗൺ, ചൊവ്വ, താണ, താഴെ ചൊവ്വ ഭാഗത്തു മയക്കു മരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഷാനിദ്.

മുമ്പും മാരക ലഹരി മരുന്ന് കടത്തിയ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇയാൾ ജയിൽ വാസം കഴിഞ്ഞ് അടുത്തിടെയാണ് ജയിൽ മോചിതനായത്. തുടർന്നും മയക്കു മരുന്ന് വിൽപ്പന തുടരുകയായിരുന്നു.

കേസ് കണ്ടെടുത്ത പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർ സർവ്വജ്ഞൻ എം പി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി പി , റിഷാദ് സി എച്ച്, സജിത്ത് എം, റോഷി കെ പി, രജിത്ത് കുമാർ എൻ, ഗണേഷ് ബാബു വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈമ കെ വി, സീനിയർ എക്സ്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132316/the-head-of-the-drug-gang-in-kannur-city-is-again-in-the-grip-of-excise)