---
title: "#nadapuram|നാദാപുരത്ത്  വീടുകൾ കുത്തി തുറന്ന് കവർച്ച ;  ഡോഗ് സ്ക്വാഡ് പരിശോധന തുടങ്ങി. "
english_title: "#Houses were# broken into and #robbed in #Nadapuram The #dog squad #started the #investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132178/houses-were-broken-into-and-robbed-in-nadapuram-the-dog-squad-started-the-investigation"
published_at: "2023-07-20T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b94170b1479_Untitled-1_copy.jpg"
keywords: []
---

# #nadapuram|നാദാപുരത്ത്  വീടുകൾ കുത്തി തുറന്ന് കവർച്ച ;  ഡോഗ് സ്ക്വാഡ് പരിശോധന തുടങ്ങി. 

> **Lead Summary:** **നാദാപുരം: ** നാദാപുരം ചെക്യാട് പഞ്ചായത്തിൽ മൂന്നിടത്ത് കവർച്ച. ഉമ്മത്തൂരിലും താനക്കോട്ടൂരിലും അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് കവർച്ച. കോഴിക്കോട് റൂറൽ ജില്ല പൊലീസിലെ ഡോഗ് സ്ക്വാഡ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് സംഘവും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

## Article Content

**നാദാപുരം: ** നാദാപുരം ചെക്യാട് പഞ്ചായത്തിൽ മൂന്നിടത്ത് കവർച്ച. ഉമ്മത്തൂരിലും താനക്കോട്ടൂരിലും അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് കവർച്ച. കോഴിക്കോട് റൂറൽ ജില്ല പൊലീസിലെ ഡോഗ് സ്ക്വാഡ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് സംഘവും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് വീടുകളിൽ കവർച്ച നടന്നതെന്നാണ് സൂചന. ഉമ്മത്തൂരിൽ എസ് ഐ ഹയർസെക്കണ്ടറി സ്കൂൾ പരിസരത്തെ അമ്പലത്തിങ്കൽ റഷീദ്, കൊട്ടാരത്തിൽ സിറാജ് എന്നീ വീടുകളിലാണ് കവർച്ച നടന്നത്. ഇന്ന് ഉച്ചയോടെ വീട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് വീടുകൾ കുത്തി തുറന്നതായി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132178/houses-were-broken-into-and-robbed-in-nadapuram-the-dog-squad-started-the-investigation)