---
title: "#Congress|കണ്ണൂരിൽ ഉമ്മൻചാണ്ടിയുടെ അനുശോചന യോ​ഗത്തിനിടെ കോൺഗ്രസുകാർ തമ്മിൽ തല്ലി"
english_title: "During #Oommen Chandy's #condolence #meeting in #Kannur, #Congressmen #fought each #other"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132096/during-oommen-chandys-condolence-meeting-in-kannur-congressmen-fought-each-other"
published_at: "2023-07-20T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b904a032800_Untitled-3_copy.jpg"
keywords: []
---

# #Congress|കണ്ണൂരിൽ ഉമ്മൻചാണ്ടിയുടെ അനുശോചന യോ​ഗത്തിനിടെ കോൺഗ്രസുകാർ തമ്മിൽ തല്ലി

> **Lead Summary:** ** കണ്ണൂർ : **ഉമ്മൻചാണ്ടിയുടെ മരണത്തിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിനിടെ കോൺഗ്രസുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിനിടെയാണ് സംഘർഷം.

## Article Content

** കണ്ണൂർ : **ഉമ്മൻചാണ്ടിയുടെ മരണത്തിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിനിടെ കോൺഗ്രസുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിനിടെയാണ് സംഘർഷം.

പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പേര് പരാമർശിക്കുന്നതിനിടെ കോൺഗ്രസ്‌ നേതാവ്‌ എ വി സനൽ കൂവിയതോടെയാണ്‌ പ്രശ്‌നങ്ങൾക്ക്‌ തുടക്കം. പുനസംഘടനയെ ചൊല്ലി സനലിന്റെ നേതൃത്വത്തിലുള്ള വിഭാഗം അസംതൃപ്തരായിരുന്നു.

തുടർന്ന് മുൻ യൂത്ത് കോൺഗ്രസ് കാസർകോട്‌ പാർലമെന്റ്‌ നിയോജക മണ്ഡലം സെക്രട്ടറി എ ഷർഫുദ്ദീനുമായി ഏറ്റുമുട്ടി. സംഭവത്തിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132096/during-oommen-chandys-condolence-meeting-in-kannur-congressmen-fought-each-other)