---
title: "#Straydog|പറശിനിക്കടവിൽ തെരുവുനായയുടെ വിളയാട്ടം ; ഭക്തരടക്കം 4 പേർക്ക് കടിയേറ്റു"
english_title: "Stray dog's festivity in Parashinikadavu 4 people including devotees were bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132077/stray-dogs-festivity-in-parashinikadavu-4-people-including-devotees-were-bitten"
published_at: "2023-07-20T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8f5d04d8e3_Untitled-1_copy.jpg"
keywords: []
---

# #Straydog|പറശിനിക്കടവിൽ തെരുവുനായയുടെ വിളയാട്ടം ; ഭക്തരടക്കം 4 പേർക്ക് കടിയേറ്റു

> **Lead Summary:** **കണ്ണൂർ : **പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ക്ഷേത്രത്തിന് സമീപത്തെ പ്രവീൺ , അലക്സ് , ക്ഷേത്ര ദർശനത്തിന് എത്തിയ രണ്ടുപേർ എന്നിവർക്കാണ് കടിയേറ്റത്.

## Article Content

**കണ്ണൂർ : **പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ക്ഷേത്രത്തിന് സമീപത്തെ പ്രവീൺ , അലക്സ് , ക്ഷേത്ര ദർശനത്തിന് എത്തിയ രണ്ടുപേർ എന്നിവർക്കാണ് കടിയേറ്റത്.

പ്രവീണിന് വൈകീട്ട് ആറുമണിയോടെയാണ് കടിയേറ്റത്. അമ്പലത്തിന് സമീപം ഫാൻസികട നടത്തിവരികയാണ് പ്രവീൺ. വൈകീട്ടോടെ കട പൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ നായ അക്രമിക്കുകയായിരുന്നു. കൈക്ക് കടിയേറ്റ പ്രവീൺ പരിയാരം മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സതേടി.

ഏഴുമണിയോടെയാണ് അലക്സിനെ നായ കടിച്ചത്. ക്ഷേത്രദർശനത്തിനായി എത്തിയ രണ്ടു പേരെ ഇന്നലെ ഉച്ചക്കും നായ അക്രമിച്ചു. ക്ഷേത്രപരിസരത്ത് കാലങ്ങളായി നിരവധി നായ്ക്കൾ പാർക്കുന്നുണ്ട്. നാട്ടുകാർക്കും ക്ഷേത്രദർശനത്തിനെത്തുന്നവർക്കും ഇവ യെക്കൊണ്ട് പൊതുവെ ശല്യം ഉണ്ടാവാറില്ല.

എന്നാൽ ചിലയാളുകൾ വീടുകളിൽ വളർത്തുന്ന നായ്ക്കളെ ക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കാറുണ്ട്. വീട്ടിലെ ശാന്തമായ അന്തരീക്ഷത്തിൽ വളർന്ന ഇവ നിരവധി ആൾക്കാരെ ഒരുമിച്ച് കാണുന്നതിനെ ത്തുടർന്നുള്ള വെപ്രാളത്തിൽ അക്രമിക്കാനുള്ള സാധ്യതയുണ്ട്.

ഇത്തരത്തിൽ ഒരാഴ്ച മുമ്പ് ഉപേക്ഷിക്കപ്പെട്ട നായ ആണ് ആൾക്കാരെ അക്രമിച്ചതെന്നാണ് ഇവിടെ യുള്ളവർ പറയുന്നത്. അക്രമകാരിയായ നായയെ പിടികൂടാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്. ചെയർമാൻ പി.മുകുന്ദൻ പടിയൂർ എ.ബി.സി കേന്ദ്രം അധികൃതരെ ബന്ധപ്പെട്ട് നായയെ പിടികൂടണമെ ന്നാവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132077/stray-dogs-festivity-in-parashinikadavu-4-people-including-devotees-were-bitten)