---
title: "#panoormuncipality|വ്യാപക ക്രമക്കേടെന്നാരോപണം ; പാനൂർ നഗരസഭാ ഓഫീസിൽ മിന്നൽ  പരിശോധന നടത്തി വിജിലൻസ്"
english_title: "#Allegations of# widespread #disorder #Vigilance #conducted #lightning# inspection at #Panoor municipal #office"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132003/allegations-of-widespread-disorder-vigilance-conducted-lightning-inspection-at-panoor-municipal-office"
published_at: "2023-07-20T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8cef388799_Untitled-2_copy.jpg"
keywords: []
---

# #panoormuncipality|വ്യാപക ക്രമക്കേടെന്നാരോപണം ; പാനൂർ നഗരസഭാ ഓഫീസിൽ മിന്നൽ  പരിശോധന നടത്തി വിജിലൻസ്

> **Lead Summary:** **പാനൂർ: ** വ്യാപക ക്രമക്കേടെന്നാരോപണം ; പാനൂർ നഗരസഭാ ഓഫീസിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ് പാനൂർ നഗരസഭ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ബസ്സ്റ്റാന്റിന് സമീപം ഉയർന്നു വന്ന കെട്ടിടത്തിന്റെ ബിൽഡിംഗ് പെർമിറ്റ് സംബന്ധിച്ച പരാതിയിലാണ് അന്വേഷണം.

## Article Content

**പാനൂർ: ** വ്യാപക ക്രമക്കേടെന്നാരോപണം ; പാനൂർ നഗരസഭാ ഓഫീസിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ് പാനൂർ നഗരസഭ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ബസ്സ്റ്റാന്റിന് സമീപം ഉയർന്നു വന്ന കെട്ടിടത്തിന്റെ ബിൽഡിംഗ് പെർമിറ്റ് സംബന്ധിച്ച പരാതിയിലാണ് അന്വേഷണം.

ആവശ്യമായ അനുമതി ഇല്ലാതെയാണ് കെട്ടിടം ഉയർന്നതെന്നാണ് പരാതി. പരാതിയിൽ കെട്ടിടം ക്രമവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. സർക്കാറിലും നഗരസഭയിലും ആവശ്യമായ പിഴ അടച്ച് നിയമാനുസൃതമാ ക്കാനാണ് ഉടമയുടെ നീക്കം.

എന്നാൽ വിജിലൻസ് അന്വേഷണം കഴിയാതെ ലൈസൻസ് നൽകാൻ ഇനി സാധിക്കില്ല. പ്രസ്തുത കെട്ടിടത്തിന് അനുമതി നൽകിയ സമയത്തെ നഗരസഭ ഉദ്യോഗസ്ഥരുടെ പേര് വിവര പട്ടിക വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.

ചില ഉദ്യോഗസ്ഥരെ അന്വേഷണ സംഘം മൊഴി നൽകാൻ വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുനിസിപ്പൽ പരിധിയിൽ നിയമാനുസൃത ലൈസൻസില്ലാതെ ചില കെട്ടിടങ്ങൾ ഉയർന്നു വന്നതാ യി പരാതിയുണ്ട്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ തിരിമറികൾ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132003/allegations-of-widespread-disorder-vigilance-conducted-lightning-inspection-at-panoor-municipal-office)