---
title: "#bjp|കണ്ണൂരിൽ ബിജെപിയുടെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത സ്ത്രീയെ കയറി പിടിച്ചു ; അറസ്റ്റിലായ  കുറ്റ്യാടി സ്വദേശിക്ക് വാരിയെല്ലിന് പരിക്ക്"
english_title: "A #woman who #participated in #BJP's #public #relations #program in Kannur was #caught Arrested native of #Kuttyadi #sustained rib# injury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131984/a-woman-who-participated-in-bjps-public-relations-program-in-kannur-was-caught-arrested-native-of-kuttyadi-sustained-rib-injury"
published_at: "2023-07-20T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8c57fd5b05_Untitled-1_copy.jpg"
keywords: []
---

# #bjp|കണ്ണൂരിൽ ബിജെപിയുടെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത സ്ത്രീയെ കയറി പിടിച്ചു ; അറസ്റ്റിലായ  കുറ്റ്യാടി സ്വദേശിക്ക് വാരിയെല്ലിന് പരിക്ക്

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ ബിജെപിയുടെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത സ്ത്രീയെ കയറി പിടിച്ചു ; അറസ്റ്റിലായ കുറ്റ്യാടി സ്വദേശിക്ക് വാരിയെല്ലിന് പരിക്ക് നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി സംഘടിപ്പിച്ച സമ്പർക്ക പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ ബിജെപിയുടെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത സ്ത്രീയെ കയറി പിടിച്ചു ; അറസ്റ്റിലായ കുറ്റ്യാടി സ്വദേശിക്ക് വാരിയെല്ലിന് പരിക്ക് നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി സംഘടിപ്പിച്ച സമ്പർക്ക പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ.

കുറ്റ്യാടി കാരന്തൂർ സ്വദേശി നീലാട്ടുകുന്നിൽ പി.പി വിനീതിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാപ്പകലായിരുന്നു സംഭവം. ഇതുകണ്ട പരിസരവാസികൾ വിനീതിനെ കൈകാര്യം ചെയ്തിരുന്നു.

തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിനീതിനെ വാരിയെല്ലിന് ക്ഷതമേറ്റതിനെത്തുടർന്ന് പരിയാരം മെഡി ക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131984/a-woman-who-participated-in-bjps-public-relations-program-in-kannur-was-caught-arrested-native-of-kuttyadi-sustained-rib-injury)