---
title: "#kottiyur|കൊട്ടിയൂരിലെ  ക്വട്ടേഷൻ; യുവാവിനെ തട്ടി കൊണ്ട് പോയ ഏഴംഗ ക്വട്ടേഷൻസംഘം വയനാട്ടിൽ അറസ്റ്റിൽ"
english_title: "#Quotation in #Kottiyur A #seven-#member #Quotation #gang who #kidnapped a youth was# arrested in #Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131947/quotation-in-kottiyura-seven-member-citation-gang-who-kidnapped-a-youth-was-arrested-in-wayanad"
published_at: "2023-07-20T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8b9721f5de_1c184242-a568-40c2-b7e9-9f214ab63949.jpg"
keywords: []
---

# #kottiyur|കൊട്ടിയൂരിലെ  ക്വട്ടേഷൻ; യുവാവിനെ തട്ടി കൊണ്ട് പോയ ഏഴംഗ ക്വട്ടേഷൻസംഘം വയനാട്ടിൽ അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി : (www.panoornews.in**)വള്ളിത്തോടിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏഴംഗ ക്വട്ടേഷൻസംഘം വയനാട്‌ തലപ്പുഴയിൽ അറസ്‌റ്റിൽ. വള്ളിത്തോട് നിരങ്ങൻചിറ്റയിലെ പെരിങ്ങളം മേലയിൽ വീട്ടിൽ അനിൽകുമാറി നെ തട്ടിക്കൊണ്ടുപോയ കേസിൽ പുന്നാട് താവിലക്കുറ്റിയിലെ സുനിൽകുമാർ , തില്ലങ്കേരി സ്വദേശി രഞ്ചിത്ത് , കീഴൂർക്കുന്നിലെ സുരേഷ് ബാബു , തില്ലങ്കേരിയിലെ വരുൺ (വാവ–30), പടിക്കച്ചാലിലെ നിതിൻ , മനീഷ് പടിക്കച്ചാൽ എന്നിവരും തലപ്പുഴയിൽ സംഘത്തിന്‌ ഒളിത്താവളം ഒരുക്കിയ മാനന്തവാടിയിലെ പ്രജിൻലാൽ എന്നിവരുമാണ്‌ പിടിയിലായത്‌.

## Article Content

**തലശ്ശേരി : (www.panoornews.in**)വള്ളിത്തോടിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏഴംഗ ക്വട്ടേഷൻസംഘം വയനാട്‌ തലപ്പുഴയിൽ അറസ്‌റ്റിൽ. വള്ളിത്തോട് നിരങ്ങൻചിറ്റയിലെ പെരിങ്ങളം മേലയിൽ വീട്ടിൽ അനിൽകുമാറി നെ തട്ടിക്കൊണ്ടുപോയ കേസിൽ പുന്നാട് താവിലക്കുറ്റിയിലെ സുനിൽകുമാർ , തില്ലങ്കേരി സ്വദേശി രഞ്ചിത്ത് , കീഴൂർക്കുന്നിലെ സുരേഷ് ബാബു , തില്ലങ്കേരിയിലെ വരുൺ (വാവ–30), പടിക്കച്ചാലിലെ നിതിൻ , മനീഷ് പടിക്കച്ചാൽ എന്നിവരും തലപ്പുഴയിൽ സംഘത്തിന്‌ ഒളിത്താവളം ഒരുക്കിയ മാനന്തവാടിയിലെ പ്രജിൻലാൽ എന്നിവരുമാണ്‌ പിടിയിലായത്‌.

പൊലീസ്‌ ഇൻസ്പെക്ടർ അശോകൻ, സിപിഒമാരായ സുകേഷ്, ഷിജോയ്, പ്രബീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. ചൊവ്വാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തിൽ സംഘത്തെ കണ്ട റിസോർട്ട് ജീവനക്കാർ തലപ്പുഴ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചോദ്യംചെയ്തപ്പോൾ ഇരിട്ടി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ്‌ ഇരിട്ടി പൊലീസെത്തിയത്‌.

അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയതായി സഹോദരൻ അനൂപ് ചൊവ്വാഴ്ച ഇരിട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇസ്രയേൽ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനംചെയ്ത് നിരവധി പേരിൽനിന്ന്‌ പണംതട്ടിയതായി അനിൽകുമാറിനെതിരെ ഇരിട്ടി പൊലീസിൽ കേസുണ്ട്‌. ഇതുമായി ബന്ധപ്പെട്ടാണ്‌ അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയതെന്ന്‌ സഹോദരന്റെ പരാതിയിൽ സൂചനയുണ്ട്‌.

കൊട്ടിയൂരിലെ യുവാവാണ് ക്വട്ടേഷൻ നൽകിയതെന്നാണ്‌ നിഗമനം. ഇയാൾ ഉൾപ്പെടെ സംഭവത്തിൽ മറ്റ്‌ നാല്‌ പേരെ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ്‌ പൊലീസ്‌. അറസ്റ്റിലായവരിൽ പലരും സജീവ ആർഎസ്എസ് –ബിജെപി പ്രവർത്തകരും നിരവധി കേസുകളിൽ പ്രതികളുമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131947/quotation-in-kottiyura-seven-member-citation-gang-who-kidnapped-a-youth-was-arrested-in-wayanad)