---
title: "#arrest|കണ്ണൂരിൽ മദ്യലഹരിയിൽ റോഡാണെന്ന് കരുതി തീവണ്ടിപ്പാളത്തിലൂടെ കാറോടിച്ചു ; അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ"
english_title: "In #Kannur #drunk #driving on# railway track thinking it was #road A native of #Ancharakandi was #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131936/in-kannur-drunk-driving-on-railway-track-thinking-it-was-road-a-native-of-ancharakandi-was-arrested"
published_at: "2023-07-20T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8994ad1b87_Untitled-1_copy.jpg"
keywords: []
---

# #arrest|കണ്ണൂരിൽ മദ്യലഹരിയിൽ റോഡാണെന്ന് കരുതി തീവണ്ടിപ്പാളത്തിലൂടെ കാറോടിച്ചു ; അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ മദ്യലഹരിയിൽ റോഡാണെന്ന് കരുതി തീവണ്ടിപ്പാളത്തിലൂടെ കാറോടിച്ചു ,അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ അഞ്ചരക്കണ്ടി കൊഴുമ്പിലാൻ മെട്ടയിലെ ജയപ്രകാശ് ആണ് പിടിയിലായത്.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ മദ്യലഹരിയിൽ റോഡാണെന്ന് കരുതി തീവണ്ടിപ്പാളത്തിലൂടെ കാറോടിച്ചു ,അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ അഞ്ചരക്കണ്ടി കൊഴുമ്പിലാൻ മെട്ടയിലെ ജയപ്രകാശ് ആണ് പിടിയിലായത്.

താഴെചൊവ്വ തെഴുക്കിലെ പീടികയിലെ റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാളത്തിലൂടെ കാർ ഓടിക്കുകയായിരുന്നു. ഇതു കണ്ട് ഗേറ്റുമാൻ പിന്നാലെ ഓടി വണ്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല.

അൽപദൂരം മുന്നോട്ടു പോയ കാർ തനിയെ നിൽക്കുകയായി രുന്നു. അപ്പോഴേക്കും ഗേറ്റുമാൻ പോലീസിൽ വിവരമറിയിച്ചിരുന്നു. കണ്ണൂർ സിറ്റിപോലീസ് സ്ഥലത്തെത്തിയാണ് തീവണ്ടി പാളത്തിൽ നിന്ന് കാർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. തുടർന്ന് ജയപ്രകാശിനെ കസ്റ്റഡിയിലെടുക്കുകയായിരു ന്നു. റെയിൽവേ സുരക്ഷാ നിയമപ്രകാരം ജയപ്രകാശിനെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131936/in-kannur-drunk-driving-on-railway-track-thinking-it-was-road-a-native-of-ancharakandi-was-arrested)