---
title: "#mahi|ജനിക്കുന്നത്  പെൺകുഞ്ഞാണൊ ; മാഹിയിൽ  കുഞ്ഞുങ്ങളുടെ പേരിൽ 50,000 രൂപ നിക്ഷേപിക്കും"
english_title: "Is the birth a girl?50,000 will be deposited in the name of babies in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131838/is-the-birth-a-girl50000-will-be-deposited-in-the-name-of-babies-in-mahi"
published_at: "2023-07-19T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7ee934a8a9_Untitled-1_copy.jpg"
keywords: []
---

# #mahi|ജനിക്കുന്നത്  പെൺകുഞ്ഞാണൊ ; മാഹിയിൽ  കുഞ്ഞുങ്ങളുടെ പേരിൽ 50,000 രൂപ നിക്ഷേപിക്കും

> **Lead Summary:** **മാഹി: ** ജനിക്കുന്നത് പെൺകുഞ്ഞാണൊ , മാഹിയിൽ കുഞ്ഞുങ്ങളുടെ പേരിൽ 50,000 രൂപ നിക്ഷേപിക്കും മാഹിയുൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്ത് ജനിക്കുന്ന പെൺകുഞ്ഞുങ്ങളുടെ പേരിൽ സർക്കാർ 50,000 രൂപ നിക്ഷേപിക്കും.

## Article Content

**മാഹി: ** ജനിക്കുന്നത് പെൺകുഞ്ഞാണൊ , മാഹിയിൽ കുഞ്ഞുങ്ങളുടെ പേരിൽ 50,000 രൂപ നിക്ഷേപിക്കും മാഹിയുൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്ത് ജനിക്കുന്ന പെൺകുഞ്ഞുങ്ങളുടെ പേരിൽ സർക്കാർ 50,000 രൂപ നിക്ഷേപിക്കും.

പുതുച്ചേരി സംസ്ഥാനത്ത് 5 വർഷം സ്ഥിര താമസമാക്കിയവരുടെ കുഞ്ഞുങ്ങൾ ക്കാണ് നിക്ഷേപം. 2023 മാർച്ച് 17 നു ശേഷം ജനിച്ച കുഞ്ഞുങ്ങളുടെ പേരിലാണ് നിക്ഷേപം ഇതിനായി ഗവൺമെൻ്റ് ഓർഡർ പുറത്തിറക്കി.

കുഞ്ഞുങ്ങളുടെ പേരിൽ നിക്ഷേപിക്കുന്ന പണം 21 വയസ്സായാൽ മാത്രമേ പിൻവലിക്കാനാവൂ. ചീഫ് മിനിസ്റ്റേഴ്സ് ഫീമെയിൽ പ്രൊട്ടക്ഷൻ സ്കീം എന്ന പേരിലുള്ള പദ്ധതി കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131838/is-the-birth-a-girl50000-will-be-deposited-in-the-name-of-babies-in-mahi)