---
title: "#mattanur|മട്ടന്നൂരിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യമിട്ടു ; പ്രതികളെ  പോലിസ് തിരിച്ചറിഞ്ഞു"
english_title: "In #Mattannur, the #toilet #dumped #waste in the well of the #excise #officer #Police have# identified the #accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131793/in-mattannur-the-toilet-dumped-waste-in-the-well-of-the-excise-officer-police-have-identified-the-accused"
published_at: "2023-07-19T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7c1bb81fbf_Untitled-2_copy.jpg"
keywords: []
---

# #mattanur|മട്ടന്നൂരിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യമിട്ടു ; പ്രതികളെ  പോലിസ് തിരിച്ചറിഞ്ഞു

> **Lead Summary:** **മട്ടന്നൂർ : **മട്ടന്നൂരിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യമിട്ടു ; പ്രതികളെ പോലിസ് തിരിച്ചറിഞ്ഞു എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യമിട്ട് ക്രൂരത. സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന.

## Article Content

**മട്ടന്നൂർ : **മട്ടന്നൂരിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യമിട്ടു ; പ്രതികളെ പോലിസ് തിരിച്ചറിഞ്ഞു എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യമിട്ട് ക്രൂരത. സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന.

മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ സീനിയർ സിവിൽ എക്സൈസ് ഓഫീസർ പട്ടാരിയിലെ വി.എ.സതീഷ് കുമാറിന്റെ വീട്ടുകിണറ്റിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ ദ്രോഹികൾ കക്കൂസ് മാലിന്യം തള്ളിയത്.

പേരാവൂർ ഡി.വൈ.എസ്.പി.എ.വി. ജോണിന്റെ നിർദേശ പ്രകാരം അന്വേഷണം ഏറ്റെടുത്ത മാലൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. മഹേഷ് കണ്ട ത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഉടൻ അറസ്റ്റുണ്ടായേക്കും. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131793/in-mattannur-the-toilet-dumped-waste-in-the-well-of-the-excise-officer-police-have-identified-the-accused)