---
title: "#arrest|  ജാമ്യവ്യവസ്ഥ ലംഘിച്ചു ; കണ്ണവത്ത്  കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ "
english_title: "Violation of bail conditionsRSS activist arrested in Kannawat murder case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131789/violation-of-bail-conditionsrss-activist-arrested-in-kannawat-murder-case"
published_at: "2023-07-19T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7bea27376f_Untitled-1_copy.jpg"
keywords: []
---

# #arrest|  ജാമ്യവ്യവസ്ഥ ലംഘിച്ചു ; കണ്ണവത്ത്  കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ 

> **Lead Summary:** **കണ്ണവം : ** ജാമ്യവ്യവസ്ഥ ലംഘിച്ചു ; കണ്ണവത്ത് കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ കണ്ണവത്തെ എസ് ഡി പിഐ പ്രവർത്തകൻ സലാഹുദ്ദീൻ വധക്കേസ് പ്രതി ചിറ്റാരിപ്പറമ്പ് ചുണ്ടയിലിലെ പള്ളിയത്ത് ഞാലിൽ ഹൗസിൽ അമൽ രാജിനെയാണ് കണ്ണവം എസ് ഐ ടി എം വിപിനും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണവം : ** ജാമ്യവ്യവസ്ഥ ലംഘിച്ചു ; കണ്ണവത്ത് കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ കണ്ണവത്തെ എസ് ഡി പിഐ പ്രവർത്തകൻ സലാഹുദ്ദീൻ വധക്കേസ് പ്രതി ചിറ്റാരിപ്പറമ്പ് ചുണ്ടയിലിലെ പള്ളിയത്ത് ഞാലിൽ ഹൗസിൽ അമൽ രാജിനെയാണ് കണ്ണവം എസ് ഐ ടി എം വിപിനും സംഘവും അറസ്റ്റ് ചെയ്തത്.

സലാഹുദ്ദീൻ വധക്കേസ് പ്രതിയായ അമൽരാജ് വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച രാത്രി അമൽ രാജിനെ കണ്ണവം പോലിസ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടേയും, കൂത്തുപറമ്പ് എ സി പി യുടെയും നിർദ്ദേശപ്രകാരമാണ് കണ്ണവം എസ് ഐ ടിഎം വിപിന്റെ നേതൃത്വത്തിൽ കണ്ണവം പോലിസ് അമൽ രാജിനെ പിടികൂടിയത്. കൊലപാതക കേസിന് പുറമെ മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131789/violation-of-bail-conditionsrss-activist-arrested-in-kannawat-murder-case)