---
title: "#madani|അബ്ദുൾ നാസർ മഅദനി നാളെ നാട്ടിലേക്ക് ; രാവിലെ തിരുവനന്തപുരത്തെത്തും "
english_title: "#Abdul Nasser Madani will #return# home #tomorrow Will #reach# Thiruvananthapuram in the #morning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131771/abdul-nasser-madani-will-return-home-tomorrow-will-reach-thiruvananthapuram-in-the-morning"
published_at: "2023-07-19T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7b27314941_Untitled-15_copy.jpg"
keywords: []
---

# #madani|അബ്ദുൾ നാസർ മഅദനി നാളെ നാട്ടിലേക്ക് ; രാവിലെ തിരുവനന്തപുരത്തെത്തും 

> **Lead Summary:** ** **അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു. നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക.

## Article Content

** **അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു. നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക.

തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്. അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും. മദനിക്കൊപ്പം കുടുംബവും പിഡിപി പ്രവർത്തകരുമുണ്ടാകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി.

2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്. ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എഎസ് ബൊപ്പണ്ണാ, ജസ്റ്റിസ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക്  പോകാൻ അനുവാദം നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131771/abdul-nasser-madani-will-return-home-tomorrow-will-reach-thiruvananthapuram-in-the-morning)