---
title: "#death|പയ്യന്നൂരിൽ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു"
english_title: "A newborn baby died in Payyannur after breast milk got stuck in his throat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131733/a-newborn-baby-died-in-payyannur-after-breast-milk-got-stuck-in-his-throat"
published_at: "2023-07-19T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7963c483aa_Untitled-12_copy.jpg"
keywords: []
---

# #death|പയ്യന്നൂരിൽ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

> **Lead Summary:** **കണ്ണൂർ :** പയ്യന്നൂരിൽ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ്-രാധിക ദമ്പതികളുടെ 49 ദിവസം മാത്രം പ്രായമായ ആൺ കുട്ടിയാണ് മരണപ്പെട്ടത്.

## Article Content

**കണ്ണൂർ :** പയ്യന്നൂരിൽ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ്-രാധിക ദമ്പതികളുടെ 49 ദിവസം മാത്രം പ്രായമായ ആൺ കുട്ടിയാണ് മരണപ്പെട്ടത്.

ഇന്നുപുലര്‍ച്ചെ 5 മണിയോടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി കണ്ടതിനെതുടര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളാണ് മരണമടഞ്ഞത്.മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.അസ്വാഭാവിക മരണത്തിന് കേസെടുത്ത് പയ്യന്നൂർ പോലീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131733/a-newborn-baby-died-in-payyannur-after-breast-milk-got-stuck-in-his-throat)