---
title: "#kuthuparamba|തൊഴില്‍ അറിയാവുന്നവര്‍ക്ക്‌ മാത്രം ലൈസന്‍സ്‌ നല്‍കണമെന്ന് ബാർബർ ആൻ്റ്  ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ കൂത്ത്പറമ്പ് ഏരിയാ സമ്മേളനം"
english_title: "#Barbers and #Beauticians #Workers #Union #kuthuparampa Area #Conference to issue# licenses only to those who know the #profession"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131687/barbers-and-beauticians-workers-union-coothparamp-area-conference-to-issue-licenses-only-to-those-who-know-the-profession"
published_at: "2023-07-19T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7801a88466_Untitled-6_copy.jpg"
keywords: []
---

# #kuthuparamba|തൊഴില്‍ അറിയാവുന്നവര്‍ക്ക്‌ മാത്രം ലൈസന്‍സ്‌ നല്‍കണമെന്ന് ബാർബർ ആൻ്റ്  ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ കൂത്ത്പറമ്പ് ഏരിയാ സമ്മേളനം

> **Lead Summary:** **കൂത്തുപറമ്പ് :(www.panoornews.in**) തൊഴില്‍ അറിയാവുന്നവര്‍ക്ക്‌ മാത്രം ലൈസന്‍സ്‌ നല്‍കണമെന്ന് ബാർബർ ആൻ്റ് ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ കൂത്ത്പറമ്പ് ഏരിയാ സമ്മേളനം സ്‌ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ തൊഴില്‍ അറിയാവുന്നവര്‍ക്ക്‌ മാത്രം ലൈസന്‍സ്‌ നല്‍കണമെന്നും ഐ.ടി.ഐ. പോലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ ആരംഭിക്കണമെന്നും കേരള സ്‌റ്റേറ്റ്‌ ബാര്‍ബര്‍ ആന്‍ഡ്‌ ബ്യൂട്ടിഷന്‍സ്‌ വര്‍ക്കേഴ്‌സ്' യൂണിയന്‍ സി.ഐ.ടി.യു.

## Article Content

**കൂത്തുപറമ്പ് :(www.panoornews.in**) തൊഴില്‍ അറിയാവുന്നവര്‍ക്ക്‌ മാത്രം ലൈസന്‍സ്‌ നല്‍കണമെന്ന് ബാർബർ ആൻ്റ് ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ കൂത്ത്പറമ്പ് ഏരിയാ സമ്മേളനം സ്‌ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ തൊഴില്‍ അറിയാവുന്നവര്‍ക്ക്‌ മാത്രം ലൈസന്‍സ്‌ നല്‍കണമെന്നും ഐ.ടി.ഐ. പോലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ബ്യൂട്ടീഷന്‍ കോഴ്‌സുകള്‍ ആരംഭിക്കണമെന്നും കേരള സ്‌റ്റേറ്റ്‌ ബാര്‍ബര്‍ ആന്‍ഡ്‌ ബ്യൂട്ടിഷന്‍സ്‌ വര്‍ക്കേഴ്‌സ്' യൂണിയന്‍ സി.ഐ.ടി.യു.

കൂത്തുപറമ്പ് ഏരിയ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂത്തുപറമ്ബ്‌ പി. ബാലന്‍ സ്‌മാരക മന്ദിരത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. കൂത്തുപറമ്ബ്‌ ഏരിയ സെക്രട്ടറി എം. സുകുമാരന്‍ ഉദ്‌ഘാടനം ചെയ്‌തു.

വി.പി. പ്രഭാകരന്‍ അധ്യക്ഷനായി. സി. ബാബു സംഘടനാ റിപ്പോര്‍ട്ടും കെ. ഷിബിന്‍ രക്‌തസാക്ഷി പ്രമേയവും എന്‍.പി. രാജേഷ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.വി. വത്സന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

ടി. ശശി, മനോജ്‌ നടുവനാട്‌, പി.പി. ബൈജു, കെ.വി. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.പി. രാജേഷ്‌ (പ്രസിഡന്റ്‌), കെ.എം. ഷിബിന്‍ (സെക്രട്ടറി), കെ.വി. ബിജു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131687/barbers-and-beauticians-workers-union-coothparamp-area-conference-to-issue-licenses-only-to-those-who-know-the-profession)