---
title: "#iti|കണ്ണൂർ മാടായി   ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for NCVT approved courses in ITI, Kannur Matai"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131669/applications-are-invited-for-ncvt-approved-courses-in-iti-kannur-matai"
published_at: "2023-07-19T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7764c31d3c_Untitled-3_copy.jpg"
keywords: []
---

# #iti|കണ്ണൂർ മാടായി   ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ മാടായി ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ ജില്ലയിലെ വെങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഐ.ടി.ഐയില്‍ NCVT അംഗീകാരമുള്ള പ്ലംബര്‍ (1 വര്‍ഷം) , പെയിന്റര്‍ ജനറല്‍ (2 വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂർ മാടായി ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പട്ടിക ജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍ ജില്ലയിലെ വെങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഐ.ടി.ഐയില്‍ NCVT അംഗീകാരമുള്ള പ്ലംബര്‍ (1 വര്‍ഷം) , പെയിന്റര്‍ ജനറല്‍ (2 വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ www.scdditiadmission.gov.in എന്ന വെബ് സൈറ്റ് വഴിയും, ഐ.ടി.ഐയില്‍ തയ്യാറാക്കിയിട്ടുള്ള ഹെല്‍പ്പ് ഡസ്ക് വഴിയും സമര്‍പ്പിക്കാവുന്നതാണ്. പ്രവേശനം നേടുന്ന എല്ലാ ട്രെയിനികള്‍ക്കും യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ് കൂടാതെ പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ട്രെയിനികള്‍ക്ക് പ്രതിമാസ സ്റ്റൈപന്റ് ലംപ്സം ഗ്രാന്റ് , ടൂള്‍ കിറ്റ് എന്നിവയും ലഭിക്കും.

80% സീറ്റുകള്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 10% സീറ്റുകള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണം ചെയ്തിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2877300 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131669/applications-are-invited-for-ncvt-approved-courses-in-iti-kannur-matai)