---
title: "#Oommenchandy|കല്ലെറിഞ്ഞിട്ടും കരുണ വറ്റാതെ കണ്ണൂരിനെ സ്നേഹിച്ച് ഉമ്മൻചാണ്ടി ; അവസാനമായി  തലശേരിയിലെത്തിയത് കോടിയേരിയുടെ വസതിയിൽ"
english_title: "Oommenchandy loved Kannur despite being stoned Finally reached Thalassery at Kodiyeri's residence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131621/oommenchandy-loved-kannur-despite-being-stoned-finally-reached-thalassery-at-kodiyeris-residence"
published_at: "2023-07-19T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7472b9bcae_Untitled-1_copy.jpg"
keywords: []
---

# #Oommenchandy|കല്ലെറിഞ്ഞിട്ടും കരുണ വറ്റാതെ കണ്ണൂരിനെ സ്നേഹിച്ച് ഉമ്മൻചാണ്ടി ; അവസാനമായി  തലശേരിയിലെത്തിയത് കോടിയേരിയുടെ വസതിയിൽ

> **Lead Summary:** **തലശേരി: ** കല്ലെറിഞ്ഞിട്ടും കരുണ വറ്റാതെ കണ്ണൂരിനെ സ്നേഹിച്ച് ഉമ്മൻചാണ്ടി അവസാനമായി തലശേരിയിലെത്തിയത് കോടിയേരിയുടെ വസതിയിൽ കണ്ണൂർ ജില്ലയോട് പ്രത്യേകിച്ച് തലശേരിയോട് സ്‌നേഹം വച്ചു പുലർത്തിയിരുന്നു ഉമ്മൻചാണ്ടി. ഈയിടെ അന്തരിച്ച സി പി എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് ഉമ്മൻ ചാണ്ടി അവസാനമായി തലശേരിയിലെത്തിയത്.

## Article Content

**തലശേരി: ** കല്ലെറിഞ്ഞിട്ടും കരുണ വറ്റാതെ കണ്ണൂരിനെ സ്നേഹിച്ച് ഉമ്മൻചാണ്ടി അവസാനമായി തലശേരിയിലെത്തിയത് കോടിയേരിയുടെ വസതിയിൽ കണ്ണൂർ ജില്ലയോട് പ്രത്യേകിച്ച് തലശേരിയോട് സ്‌നേഹം വച്ചു പുലർത്തിയിരുന്നു ഉമ്മൻചാണ്ടി. ഈയിടെ അന്തരിച്ച സി പി എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് ഉമ്മൻ ചാണ്ടി അവസാനമായി തലശേരിയിലെത്തിയത്.

രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്നല്ല, ശത്രുക്കളേ പാടില്ലെന്ന സിദ്ധാന്തം കൈമുതലാക്കിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അതു കൊണ്ടാണ് മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരെത്തിയപ്പോൾ കല്ലെറിഞ്ഞ ജനതയോട് അദ്ദേഹത്തിന് ക്ഷമിക്കാനായത്. ഹർത്താലിനും, ബന്ദിനുമൊക്കെ വഴിമരുന്നിടാമായിരുന്ന ആ കല്ലേറിനെ ഉമ്മൻചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് വലിയ കാര്യമാക്കിയെടുത്തില്ല.

അതു കൊണ്ടു തന്നെ കണ്ണൂർ ശാന്തമായിരുന്നു. കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി നസീർ പിന്നീട് ഉമ്മൻ ചാണ്ടിയെ കണ്ടതും ക്ഷമ പറഞ്ഞതും ചരിത്രം. രാഷ്ട്രീയ പ്രതിയോഗികൾ വരെ ഉമ്മൻ ചാണ്ടിയെന്ന നേതാവിന് മുന്നിൽ കീഴടങ്ങിയിരുന്നതും ആ സ്നേഹത്തിന് മുന്നിലാണ്.

സഹപ്രവർത്തകർക്കും താങ്ങും തണലുമായിരുന്നു ഉമ്മൻ ചാണ്ടി. തലശേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുമായ കെ.ഡി ദേവസ്യയെ കാണാനും സുഖവിവരമന്യേഷിക്കാനുമെത്തിയതായിരുന്നു അവസാനത്തെ പാർട്ടി പരിപാടി. സി പി എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ വസതി സന്ദർശിച്ച് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് അവസാനമായി ഉമ്മൻ ചാണ്ടി തലശേരിയിലെത്തിയത്.

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കോടിയേരിയുടെ മകൻ ബിനീഷിൻ്റെ കൈപിടിച്ച് പുറത്തേക്കിറങ്ങിയ ഉമ്മൻ ചാണ്ടിയുടെ ദൃശ്യങ്ങൾ അത്ര വേഗമൊന്നും വിസ്മൃതിയിലാവില്ല.കല്ലെറിഞ്ഞിട്ടും കരുണ വറ്റാതെ കണ്ണൂരിനെ സ്നേഹിച്ച് ഉമ്മൻചാണ്ടി ; അവസാനമായി തലശേരിയിലെത്തിയത് കോടിയേരിയുടെ വസതിയിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131621/oommenchandy-loved-kannur-despite-being-stoned-finally-reached-thalassery-at-kodiyeris-residence)