---
title: "#panoor|ഉമ്മൻചാണ്ടി പ്രിയനേതാവ് ;  പാനൂരും, ചെണ്ടയാടും മൗനജാഥകൾ"
english_title: "Oommenchandy dear leader Panoor and Chendayat are silent marches"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131564/oommenchandy-dear-leader-panoor-and-chendayat-are-silent-marches"
published_at: "2023-07-18T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6b9044c26a_Untitled-3_copy.jpg"
keywords: []
---

# #panoor|ഉമ്മൻചാണ്ടി പ്രിയനേതാവ് ;  പാനൂരും, ചെണ്ടയാടും മൗനജാഥകൾ

> **Lead Summary:** **പാനൂർ: ** ഉമ്മൻചാണ്ടിയെന്ന പ്രിയ നേതാവിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാക്കളും, പ്രവർത്തകരും മൗനജാഥ നടത്തി. പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മൗന ജാഥയിൽ വി.സുരേന്ദ്രൻ മാസ്റ്റർ കെ.രമേശൻ സന്തോഷ് കണ്ണം വെള്ളി, സി.വി.എ.ജലീൽ, കെ.ടി.ശ്രീധരൻ, രാജേഷ് കരിയാട്, എം.കെ.തങ്കമണി, ടി.ടി.രാജൻ മാസ്റ്റർ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും അണിചേർന്നു.

## Article Content

**പാനൂർ: ** ഉമ്മൻചാണ്ടിയെന്ന പ്രിയ നേതാവിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാക്കളും, പ്രവർത്തകരും മൗനജാഥ നടത്തി. പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മൗന ജാഥയിൽ വി.സുരേന്ദ്രൻ മാസ്റ്റർ കെ.രമേശൻ സന്തോഷ് കണ്ണം വെള്ളി, സി.വി.എ.ജലീൽ, കെ.ടി.ശ്രീധരൻ, രാജേഷ് കരിയാട്, എം.കെ.തങ്കമണി, ടി.ടി.രാജൻ മാസ്റ്റർ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും അണിചേർന്നു.

അക്രമത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ഹാഷിം വാഹനത്തിൽ മൗനജാഥയെ അനുഗമിച്ചു. പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലും മൗനജാഥ നടത്തി.

ഈസ്റ്റ് ചെണ്ടയാട് പ്രിയദർശിനി മിനി സ്റ്റേഡിയത്തിൽ നിന്നും തുടങ്ങിയ മൗനജാഥ കുനുമ്മൽ മഹാത്മ മന്ദിരത്തിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് കെ പി രാമചന്ദ്രൻ, സി വി എ ജലീൽ, വി. ഭാസ്ക്കരൻ കെ.പി വിജീഷ് , എ പി രാജു, എം ഉഷ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131564/oommenchandy-dear-leader-panoor-and-chendayat-are-silent-marches)