---
title: "#heartattack|ഹൃദയാഘാതം ; തലശേരി സ്വദേശി  നജ്റാനിൽ മരിച്ചു"
english_title: "heart attack A native of Thalassery died in Najran"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131552/heart-attack-a-native-of-thalassery-died-in-najran"
published_at: "2023-07-18T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6ae8437ce0_download_(5).jpg"
keywords: []
---

# #heartattack|ഹൃദയാഘാതം ; തലശേരി സ്വദേശി  നജ്റാനിൽ മരിച്ചു

> **Lead Summary:** **തലശേരി **തലശേരി സ്വദേശി നജ്റാനിൽ മരിച്ചു തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദറിൻ്റെ മകൻ നൗഷാദ് ആണ് മരിച്ചത്. ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ച് വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.

## Article Content

**തലശേരി **തലശേരി സ്വദേശി നജ്റാനിൽ മരിച്ചു തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദറിൻ്റെ മകൻ നൗഷാദ് ആണ് മരിച്ചത്. ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ച് വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10 ന് ശരീരവേദനയെ തുടർന്ന് നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയാഘാതത്തിൽ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: സബീന നൗഷാദ്, മക്കൾ: ഹന നൗഷാദ് , മുഹമ്മദ് അസീം ഷാൻ, ഹാദിയ ഫാത്തിമ, സഹോദരൻ: മിസ്ബാഹ്. മൃതദേഹം നജ്റാൻ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131552/heart-attack-a-native-of-thalassery-died-in-najran)