---
title: "#arrest|ബിയർകുപ്പി തലക്കടിച്ച് സി പി എം പ്രവർത്തകനെ  വധിക്കാൻ ശ്രമിച്ച കേസ് ; നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ"
english_title: "The case of trying to kill a CPM worker by hitting him on the head with a beer bottle Four RSS workers arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131542/the-case-of-trying-to-kill-a-cpm-worker-by-hitting-him-on-the-head-with-a-beer-bottle-four-rss-workers-arrested"
published_at: "2023-07-18T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6aa1ccc600_download_(3).jpg"
keywords: []
---

# #arrest|ബിയർകുപ്പി തലക്കടിച്ച് സി പി എം പ്രവർത്തകനെ  വധിക്കാൻ ശ്രമിച്ച കേസ് ; നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** ** **ബിയർകുപ്പി തലക്കടിച്ച് സി പി എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ് നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ സി പി എം കൊടിമരം നശിപ്പിക്കുന്നത് ചോദ്യം ചെയ്ത സി പി എം പ്രവർത്തകനെ ബിയർ കുപ്പി തലക്കടിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ.

## Article Content

** **ബിയർകുപ്പി തലക്കടിച്ച് സി പി എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ് നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ സി പി എം കൊടിമരം നശിപ്പിക്കുന്നത് ചോദ്യം ചെയ്ത സി പി എം പ്രവർത്തകനെ ബിയർ കുപ്പി തലക്കടിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ.

കാഞ്ഞങ്ങാട് ബല്ലയിലെ എം.സുജിത് (24), പി.നന്ദലാൽ (20), എം.വിപിൻ (27), മൂലക്കണ്ടം സ്വ ദേശി കെ.ഇ.അശ്വിൻ (20) എന്നിവരെയാണ് ഹൊസ്ദുർഗ് എ സ്.ഐ. കെ പി .സതീഷ് അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകുന്നേരം 5.30 മണിയോടെയാണ് സി പി എം പ്രവർത്തകൻ അത്തിക്കോത്ത് എസി നഗറിലെ ചേരിക്കൽ വീട്ടിൽ കൃഷ്ണനെ (33) ആർ.എസ്.എസ്.സംഘം ആക്രമിച്ചത്. തടയാൻ ചെന്ന സഹോദരൻ ഉണ്ണികൃഷ്ണനും മർദ്ദനമേറ്റിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണന്റെ പരാതിയിൽ ഒമ്പത് പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131542/the-case-of-trying-to-kill-a-cpm-worker-by-hitting-him-on-the-head-with-a-beer-bottle-four-rss-workers-arrested)