---
title: "#Lavlincase|എസ് എൻ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു ; ഇനി സെപ്തംബർ 12 ന് പരിഗണിക്കും."
english_title: "#SNC #Lavlin #case #adjourned #again by# Supreme #Court It will now be #considered on# September 12."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131458/snc-lavlin-case-adjourned-again-by-supreme-court-it-will-now-be-considered-on-september-12"
published_at: "2023-07-18T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b66161004e2_Untitled-2_copy.jpg"
keywords: []
---

# #Lavlincase|എസ് എൻ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു ; ഇനി സെപ്തംബർ 12 ന് പരിഗണിക്കും.

> **Lead Summary:** **കണ്ണൂർ :** എസ് എൻ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു .ഇനി സെപ്തംബർ 12 ന് പരിഗണിക്കും. സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹർജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി മാറ്റണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ :** എസ് എൻ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു .ഇനി സെപ്തംബർ 12 ന് പരിഗണിക്കും. സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് ഹർജി അടുത്ത ചൊവാഴ്ച്ച പരിഗണിക്കാനായി മാറ്റണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

എന്നാൽ ചൊവ്വാഴ്ച്ച കേസ് പരിഗണിച്ചാൽ ഹാജരാകുന്നതിൽ അസൌകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. ഹർജികൾ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന് സാൽവെ ആവശ്യം ഉന്നയിച്ചു. തുടർന്നാണ് കേസ് സെപ്റ്റംബറിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131458/snc-lavlin-case-adjourned-again-by-supreme-court-it-will-now-be-considered-on-september-12)