---
title: "#kpshaju|ഉമ്മൻ ചാണ്ടി ആൾക്കൂട്ടങ്ങളെ ഭയപ്പെടാത്ത ജനകീയൻ :  കെ.പി സാജു."
english_title: "#OommenChandy is a #popular man who is not #afraid of #crowds#KP Saju."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131427/oommenchandy-is-a-popular-man-who-is-not-afraid-of-crowdskp-saju"
published_at: "2023-07-18T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b649dc98d78_849f13c9-da0a-4056-af5c-cd31d39e9730.jpg"
keywords: []
---

# #kpshaju|ഉമ്മൻ ചാണ്ടി ആൾക്കൂട്ടങ്ങളെ ഭയപ്പെടാത്ത ജനകീയൻ :  കെ.പി സാജു.

> **Lead Summary:** **തലശേരി: **ജനക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ച രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു ട്രൂ വിഷനോട് പറഞ്ഞു. ആൾക്കൂട്ടത്തിൽ നിന്നും മാറി നിൽക്കാനല്ല, അവരിലൊരാളായി നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

## Article Content

**തലശേരി: **ജനക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ച രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു ട്രൂ വിഷനോട് പറഞ്ഞു. ആൾക്കൂട്ടത്തിൽ നിന്നും മാറി നിൽക്കാനല്ല, അവരിലൊരാളായി നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ആൾക്കൂട്ടത്തിനിടയിൽ ഇത് പോലെ ജീവിച്ച രാഷ്ട്രീയ നേതാക്കളുടെ എണ്ണം കുറവാണ്. സാധാരണ ക്കാരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരനടപടികൾക്കായി കഠിന പ്രയത്നം ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം.

ഏത് സമയത്ത് വിളിക്കാനും, സംസാരിക്കാനും സാധിക്കുന്ന അപൂർവം നേതാക്കളിൽ ഒരാളെയാണ് നഷ്ടമായത്. ആ വിടവ് നികത്താനാവുന്നതല്ലെന്നും കെ.പി സാജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131427/oommenchandy-is-a-popular-man-who-is-not-afraid-of-crowdskp-saju)