---
title: "#kannur|കണ്ണൂരിൽ ആശുപത്രിയിലെ ചികിത്സാ പിഴവ് ; 2 ലക്ഷം പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ"
english_title: "#Kannur #hospital #Consumer #Disputes #Redressal #Commission #imposed #fine of 2 #lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131212/kannur-hospital-consumer-disputes-redressal-commission-imposed-fine-of-2-lakhs"
published_at: "2023-07-17T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b54a01b4dee_Untitled-9_copy.jpg"
keywords: []
---

# #kannur|കണ്ണൂരിൽ ആശുപത്രിയിലെ ചികിത്സാ പിഴവ് ; 2 ലക്ഷം പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

> **Lead Summary:** **കണ്ണൂർ : ** ആശുപത്രിയിലെ ചികിത്സയിലെ പിഴവിൽ രോഗിക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു. ഭാര്യയുടെ ചികിത്സയിലെ പിഴവ് ചൂണ്ടിക്കാണിച്ച് പരിക്കളം തേർമലയിലെ ജോസഫ് കാഞ്ഞിരത്താംകുന്നേൽ ചികിത്സിച്ച ഡോക്ടർക്കും ആശുപത്രിക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ നൽകിയ പരാതിയിലാണ് നഷ്ട പരിഹാരം നൽകാൻ കമ്മീഷൻ വിധി പറഞ്ഞത്.

## Article Content

**കണ്ണൂർ : ** ആശുപത്രിയിലെ ചികിത്സയിലെ പിഴവിൽ രോഗിക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു. ഭാര്യയുടെ ചികിത്സയിലെ പിഴവ് ചൂണ്ടിക്കാണിച്ച് പരിക്കളം തേർമലയിലെ ജോസഫ് കാഞ്ഞിരത്താംകുന്നേൽ ചികിത്സിച്ച ഡോക്ടർക്കും ആശുപത്രിക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ നൽകിയ പരാതിയിലാണ് നഷ്ട പരിഹാരം നൽകാൻ കമ്മീഷൻ വിധി പറഞ്ഞത്.

കമ്മീഷൻ പ്രസിഡണ്ട് അഡ്വ.ടി രവി സു ഷ, അംഗങ്ങളായ അഡ്വ.ടി മോളിക്കുട്ടി, അഡ്വ.കെ പി സജീഷ് എന്നിവരാണ് വിധി പ്രസ്താവിച്ചത്. ഇരിട്ടി താന്തോടിലെ നിഖിൽ ആശുപത്രിയി ലെ ഡോ. നിഖിൽ കുര്യൻ, ആശുപത്രി നടത്തിപ്പുകാരൻ എന്നിവർ ചികിത്സാ ചെലവിനും, നഷ്ടപരിഹാരത്തിനുമായി രണ്ട് ലക്ഷം രൂപ നൽകാനാണ് വിധി.

ഇതിൽ ചികിത്സിച്ച ഡോക്ടർ ഒന്നരലക്ഷം രൂപയും, ആശുപ്രതി 50,000 രൂപയും പരാതിക്കാരന് നൽകണം. 2020 ഫെബ്രുവരി 3 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത് വീട്ടിൽ നിന്നും വീണ് ഇടത് കൈക്ക് പരിക്കേറ്റത്തിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 74 കാ രിയായ വ്യദ്ധക്കാണ് കൃത്യമായ ചികിത്സ ലഭ്യമാകാതെ വന്നത്.

ന്യായമായ പരിചരണവും ആവശ്യമായ വൈദഗ്ദ്യവും നൽകിയതായി തെളിയിക്കാൻ കുറ്റക്കാർക്ക് കഴിഞ്ഞില്ലെന്ന് കമ്മീഷൻ പറഞ്ഞു. ചികിത്സയിൽ അശ്രദ്ധ കാണിച്ചതായും കമ്മീഷൻ കണ്ടെത്തി.

ചികിത്സക്കായി ബാങ്കിൽ നിന്ന് വായ്പ എടുത്തതായും അത് കുടിശിക യാണെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്ത കമ്മീഷൻ പരാതിക്കാരന്റെ ഭാര്യ അനുഭവിച്ച ശാരീരിക അസ്വാസ്ഥ്യം, മാനസിക പിരിമുറുക്കം, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് നഷ്ടം പരിഹാരം നൽകാൻ ബാധ്യതയുണ്ടെന്ന് വിധിക്കുകയായിരുന്നു.

വിധി പകർപ്പ് ലഭിച്ച് ഒരു മാസ ത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ വിധി തീയതി മുതൽ 9% പ ലിശ സഹിതം നൽകണമെന്നും വിധിയിലുണ്ട്. പരാതിക്കാരനു വേണ്ടി അഡ്വ.എം മഞ്ജുള ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131212/kannur-hospital-consumer-disputes-redressal-commission-imposed-fine-of-2-lakhs)