---
title: "#Cyclone |ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും ;  4 ദിവസം മഴ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് "
english_title: "#Cyclone may #intensify into #low #pressure 4 days #rain #alert, #yellow #alert in various #districts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131207/cyclone-may-intensify-into-low-pressure-4-days-rain-alert-yellow-alert-in-various-districts"
published_at: "2023-07-17T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b543dc781b3_Untitled-7_copy.jpg"
keywords: []
---

# #Cyclone |ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും ;  4 ദിവസം മഴ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് 

> **Lead Summary:** **കണ്ണൂർ :** സംസ്ഥാനത്ത് 4 ദിവസം വിവിധ ജില്ലകളിൽ മഴ ജാഗ്രത നിർദ്ദേശം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിൽ മഴ സാധ്യത സജീവമാക്കി നിലനിർത്തുന്നത്.

## Article Content

**കണ്ണൂർ :** സംസ്ഥാനത്ത് 4 ദിവസം വിവിധ ജില്ലകളിൽ മഴ ജാഗ്രത നിർദ്ദേശം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിൽ മഴ സാധ്യത സജീവമാക്കി നിലനിർത്തുന്നത്.

നാളെ മുതൽ 21ാം തിയതിവരെ കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. നാളെ എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിളാണ് യെല്ലോ അലർട്ടുള്ളത്.

അതേസമയം അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ 8 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് സൂചന നൽകിയിട്ടുണ്ട്. കേരളത്തിലെ  ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131207/cyclone-may-intensify-into-low-pressure-4-days-rain-alert-yellow-alert-in-various-districts)