---
title: "#leenamani|വർക്കല ലീനാമണി കൊലക്കേസ്; ഭർതൃസഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ"
english_title: "#Varkala #Leenamani #murder #case;#Brother-in-law's #wife in# custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131091/varkala-leenamani-murder-casebrother-in-laws-wife-in-custody"
published_at: "2023-07-17T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e225b6ccf_download.jpg"
keywords: []
---

# #leenamani|വർക്കല ലീനാമണി കൊലക്കേസ്; ഭർതൃസഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ

> **Lead Summary:** **വർക്കല: ** വർക്കല ലീനാമണി കൊലക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ഭർത്താവിന്റെ സഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ. ലീനാമണിയുടെ ഭർത്താവിന്റെ സഹോദരൻ അഹദിന്റെ ഭാര്യയെ ആണ് അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

## Article Content

**വർക്കല: ** വർക്കല ലീനാമണി കൊലക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ഭർത്താവിന്റെ സഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ. ലീനാമണിയുടെ ഭർത്താവിന്റെ സഹോദരൻ അഹദിന്റെ ഭാര്യയെ ആണ് അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇവരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇന്നലെയാണ് കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വെട്ടിക്കൊന്നത്. വർക്കല കളത്തറ സ്വദേശിനി 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്.

വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം.

പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയായിരുന്നു. അതേസമയം, കോടതി ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടും പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി.

ലീനാമണിയുടെ ഭർത്താവ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. അതിന് ശേഷം ഭർത്താവിന്റെ ബന്ധുക്കൾ സ്വത്ത് ആവശ്യപ്പെട്ട് ലീനാമണിയുമായി വലിയ തർക്കത്തിലായിരുന്നു. ഇന്നലെ രാവിലെ തർക്കത്തിനിടെ ഭർത്താവിന്റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിൻ എന്നിവർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.

40 ദിവസം മുമ്പ് ഭർത്താവിന്റെ ഇളയസഹോദരനായ അഹദ് കുടുംബത്തിനൊപ്പം ലീനാമണിയുടെ വീട്ടിൽ താമസിക്കാനെത്തിയിരുന്നു. അന്ന് മുതലാണ് ഭിന്നത രൂക്ഷമായത്. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു.

ഇതേ ചൊല്ലി ഇന്ന് രാവിലെ തുടങ്ങിയ വാക്കുതർക്കമാണ് കൊലയിലേക്കെത്തിച്ചത്. അതേസമയം കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് വേണ്ട സംരക്ഷണം നൽകിയില്ലെന്നാണ് ലീനാമണിയുടെ ബന്ധുക്കളുടെ പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131091/varkala-leenamani-murder-casebrother-in-laws-wife-in-custody)