---
title: "#madani|അബ്ദുൾ നാസർ മദനിക്ക് ജാമ്യമനുവദിച്ച് സുപ്രീം കോടതി ; കർണാടക പൊലീസിൻ്റെ സുരക്ഷ ആവശ്യമില്ലെന്നും ഉത്തരവ്"
english_title: "#Supreme Court #granted bail to #Abdul Nasser Madani;The order also #ordered that there is no need for the #security of the #Karnataka Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131071/supreme-court-granted-bail-to-abdul-nasser-madanithe-order-also-ordered-that-there-is-no-need-for-the-security-of-the-karnataka-police"
published_at: "2023-07-17T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4d7ef008b8_Untitled-3_copy.jpg"
keywords: []
---

# #madani|അബ്ദുൾ നാസർ മദനിക്ക് ജാമ്യമനുവദിച്ച് സുപ്രീം കോടതി ; കർണാടക പൊലീസിൻ്റെ സുരക്ഷ ആവശ്യമില്ലെന്നും ഉത്തരവ്

> **Lead Summary:** **കണ്ണൂർ :** പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ജാമ്യകാലത്ത് കൊല്ലത്തെ വീട്ടിൽ താമസിക്കാം.

## Article Content

**കണ്ണൂർ :** പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ജാമ്യകാലത്ത് കൊല്ലത്തെ വീട്ടിൽ താമസിക്കാം.

15 ദിവസം കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ചികിത്സക്കായി കൊല്ലം എസ്.പിയുടെ അനുമതിയോടെ വേണം എറണാകുളത്തേക്ക് പോകാനെന്നും കോടതി പറഞ്ഞു. പ്രത്യേക ഉപാധികളോ പൊലീസ് സുരക്ഷാ നിർദേശങ്ങളോ ഇല്ലാതെയാണ് ഇളവ് നൽകിയതെന്ന് മഅ്ദനിയുടെ അഭിഭാഷകൻ ഹാരീസ് ബീരാൻ പറഞ്ഞു.

കർണാടക പൊലീസിന്‍റെ സുരക്ഷയും ആവശ്യമില്ല. നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് മഅദ്‌നി കോടതിയെ അറിയിച്ചിരുന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയായിരുന്നു.

ക്രിയാറ്റിൻ വർധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131071/supreme-court-granted-bail-to-abdul-nasser-madanithe-order-also-ordered-that-there-is-no-need-for-the-security-of-the-karnataka-police)