---
title: "#Lavlincase|ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ ; ഈ മാസം 18 ന് പരിഗണിക്കും "
english_title: "#Lavlincase in new bench of #Supreme Court;It will be #considered on 18th of this month"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131051/lavlincase-in-new-bench-of-supreme-courtit-will-be-considered-on-18th-of-this-month"
published_at: "2023-07-17T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4ca49c7e00_Untitled-1_copy.jpg"
keywords: []
---

# #Lavlincase|ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ ; ഈ മാസം 18 ന് പരിഗണിക്കും 

> **Lead Summary:** **കണ്ണൂർ : **എസ്എൻസി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ്. സൂര്യകാന്ത്, ജസ്റ്റിസ്. ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് ഈ മാസം 18 ന് സുപ്രീം കോടതി പരിഗണിക്കും.

## Article Content

**കണ്ണൂർ : **എസ്എൻസി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ്. സൂര്യകാന്ത്, ജസ്റ്റിസ്. ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് ഈ മാസം 18 ന് സുപ്രീം കോടതി പരിഗണിക്കും.

നേരത്തെ മലയാളി കൂടിയായ  ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന്  വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവി കുമാർ പിൻമാറിയത്.

'മുഖ്യമന്ത്രി പിണറായി വിജയന്‍  ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന  ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131051/lavlincase-in-new-bench-of-supreme-courtit-will-be-considered-on-18th-of-this-month)