---
title: "#panoor|ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യു  പാനൂർ ഡിവിഷൻ സമ്മേളനം നടന്നു ; കെ.പി സനീഷ് പ്രസിഡണ്ട്, ഷിൽജിൽ ഇല്ലത്ത് സെക്രട്ടറി"
english_title: "#Auto-Rickshaw #Workers Union# CITU# Pannur #Division #meeting held #KP Saneesh #President, #Shiljil Illath #Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130893/auto-rickshaw-workers-union-citu-pannur-division-meeting-held-kp-saneesh-president-shiljil-illath-secretary"
published_at: "2023-07-16T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e450bb280_Untitled-1_copy.jpg"
keywords: []
---

# #panoor|ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യു  പാനൂർ ഡിവിഷൻ സമ്മേളനം നടന്നു ; കെ.പി സനീഷ് പ്രസിഡണ്ട്, ഷിൽജിൽ ഇല്ലത്ത് സെക്രട്ടറി

> **Lead Summary:** **പാനൂർ: **ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യു പാനൂർ ഡിവിഷൻ സമ്മേളനം നടന്നു ; കെ.പി സനീഷ് പ്രസിഡണ്ട്, ഷിൽജിൽ ഇല്ലത്ത് സെക്രട്ടറി പാനൂരിൽ സിഎം ബിജേഷ്, എം വിജയൻ നഗറിൽ കണ്ണംവെള്ളി സ്കൂളിലാണ് സമ്മേളനം നടന്നത്.

## Article Content

**പാനൂർ: **ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യു പാനൂർ ഡിവിഷൻ സമ്മേളനം നടന്നു ; കെ.പി സനീഷ് പ്രസിഡണ്ട്, ഷിൽജിൽ ഇല്ലത്ത് സെക്രട്ടറി പാനൂരിൽ സിഎം ബിജേഷ്, എം വിജയൻ നഗറിൽ കണ്ണംവെള്ളി സ്കൂളിലാണ് സമ്മേളനം നടന്നത്.

ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി യു.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി സനീഷ് അധ്യക്ഷത വഹിച്ചു. ഷിൽജിൽ ഇല്ലത്ത് സ്വാഗതം പറഞ്ഞു. സംഘടനാ റിപ്പോർട്ട് ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കെ. സുജിത്ത് അവതരിപ്പിച്ചു.

ഡിവിഷനിലെ 60വയസ്സ് കഴിഞ്ഞ തൊഴിലാളികളെ ആദരിച്ചു. ഡിവിഷനിലെ മുതിർന്ന അംഗം പി.കെ ബാലൻ താൻ സ്വരൂപ്പിച്ച തുക സാന്ത്വന പരിചരണ വിഭാഗമായ ഐആർപിസി ക്ക് നൽകി. സിപിഎം പാനൂർ ലോക്കൽ സെക്രട്ടറി എംപി ബൈജു ഏറ്റുവാങ്ങി.

കെ.കെ പ്രേമൻ, കെ.കെ സുധീർകുമാർ, ടി.പി അനീഷ്, കെ. പ്രമോദ്, എ. ഷിബിൻ, വിജയപ്രകാശ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ ആയി കെ.പി സനീഷിനെയും, സെക്രട്ടറി ആയി ഷിൽജിൽ ഇല്ലത്തിനെയും, ട്രഷറർ ആയി വി.എൻ രവീന്ദ്രനെയും തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130893/auto-rickshaw-workers-union-citu-pannur-division-meeting-held-kp-saneesh-president-shiljil-illath-secretary)