---
title: "#kannur|സ്കൂട്ടറിൽ മദ്യം കടത്താൻ ശ്രമിച്ച മധ്യവയസ്കനെ പാപ്പിനിശേരി റേഞ്ച് എക്സൈസ് സംഘം പിടികൂടി"
english_title: "#Papinissery #range #excise team nabbed a #middle-aged man trying to #smuggle #liquor on a #scooter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130870/papinissery-range-excise-team-nabbed-a-middle-aged-man-trying-to-smuggle-liquor-on-a-scooter"
published_at: "2023-07-16T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3d0185e2db_Untitled-1_copy.jpg"
keywords: []
---

# #kannur|സ്കൂട്ടറിൽ മദ്യം കടത്താൻ ശ്രമിച്ച മധ്യവയസ്കനെ പാപ്പിനിശേരി റേഞ്ച് എക്സൈസ് സംഘം പിടികൂടി

> **Lead Summary:** **കണ്ണൂർ : ** ചെറുവിച്ചേരിയിലെ എം.വി.കൃഷ്ണനെയാണ് പ്രിവന്റീവ് ഓഫീസർ എം.കെ. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 10 ലിറ്റർ മദ്യം പിടിച്ചെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ 86 3439 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

## Article Content

**കണ്ണൂർ : ** ചെറുവിച്ചേരിയിലെ എം.വി.കൃഷ്ണനെയാണ് പ്രിവന്റീവ് ഓഫീസർ എം.കെ. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 10 ലിറ്റർ മദ്യം പിടിച്ചെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ 86 3439 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

കടന്നപ്പള്ളി-ചന്തപ്പുര ഭാഗങ്ങളിൽ ഇന്നലെ എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു. ഇതിനിടെ ആണ് ചെറുവിച്ചേരിയിൽ വെച്ച് കൃഷ്ണനെ പിടികൂടിയത്. ഗ്രേഡ് പ്രിവന്റീവ് ഓഫീ സർമാരായ പി.പി.മനോഹരൻ, വി.പി. ശ്രീകുമാർ, സിവിൽ ഓഫീസർമാരായ ഒ.വി. ഷിബു, പി.പി. രജിരാഗ്, പി. യേശുദാസൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130870/papinissery-range-excise-team-nabbed-a-middle-aged-man-trying-to-smuggle-liquor-on-a-scooter)