---
title: "#panoor|ദുരന്ത മുഖങ്ങളിൽ ഉടൻ ഇടപെടാൻ സന്നദ്ധ സേനയുമായി പാനൂർ വ്യാപാരി വ്യവസായി സമിതി."
english_title: "Panoor Traders Association with volunteer force to immediately intervene in disaster situations."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130669/panoor-traders-association-with-volunteer-force-to-immediately-intervene-in-disaster-situations"
published_at: "2023-07-15T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2c11582415_Untitled-4_copy.jpg"
keywords: []
---

# #panoor|ദുരന്ത മുഖങ്ങളിൽ ഉടൻ ഇടപെടാൻ സന്നദ്ധ സേനയുമായി പാനൂർ വ്യാപാരി വ്യവസായി സമിതി.

> **Lead Summary:** **പാനൂർ: ** ദുരന്ത സ്ഥലങ്ങളിൽ ഉടൻ സഹായ സഹകരണങ്ങൾ എത്തിക്കാൻ സന്നദ്ധ സേന രൂപീകരിച്ച് പാനൂർ വ്യാപാരി വ്യവസായി സമിതിയും. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് സന്നദ്ധ സേന രൂപീകരിക്കുന്നത്.

## Article Content

**പാനൂർ: ** ദുരന്ത സ്ഥലങ്ങളിൽ ഉടൻ സഹായ സഹകരണങ്ങൾ എത്തിക്കാൻ സന്നദ്ധ സേന രൂപീകരിച്ച് പാനൂർ വ്യാപാരി വ്യവസായി സമിതിയും. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് സന്നദ്ധ സേന രൂപീകരിക്കുന്നത്.

പാനൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ 15 അംഗ സന്നദ്ധ സേനയെയാണ് രൂപീകരിച്ചത്. സന്നദ്ധ സേനാംഗങ്ങൾക്ക് പരിശീലന ക്ലാസും നൽകി. സമീപത്തുണ്ടാകുന്ന ദുരന്ത സ്ഥലങ്ങളിൽ, അപകടങ്ങളിൽ എങ്ങനെ ഇടപെടണമെന്ന കാര്യങ്ങളിലാണ് സന്നദ്ധ സേനാംഗങ്ങൾക്ക് പരിശീലനം നൽകിയത്.

പാനൂർ എസ്.ഐ സി.സി ലതീഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി പി. സജീവൻ അധ്യക്ഷനായി. അസി. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, എ.എസ്.ഒ. ഗ്രേഡ് ദീപു കുമാർ എന്നിവർ ക്ലാസെടുത്തു.

ഫയർ സ്റ്റേഷൻ ഓഫീസർ കെ. അഖിൽ, ഏരിയാ സെക്രട്ടറി പി.കെ ബാബു, ഏരിയാ വൈസ് പ്രസിഡണ്ട് ഒ.സി നവീൻ ചന്ദ്, ഏരിയാ ട്രഷറർ സി. ദാമു, ബാലൻ പൊയിലൂർ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.മോഹനൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130669/panoor-traders-association-with-volunteer-force-to-immediately-intervene-in-disaster-situations)