---
title: "#heavyrain|സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ;കണ്ണൂർ ഉൾപ്പടെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് "
english_title: "#Heavy rain is likely in the state for the next 5 days# Yellow alert in #various #districts including #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130648/heavy-rain-is-likely-in-the-state-for-the-next-5-days-yellow-alert-in-various-districts-including-kannur"
published_at: "2023-07-15T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2b52f824ef_Untitled-2_copy.jpg"
keywords: []
---

# #heavyrain|സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ;കണ്ണൂർ ഉൾപ്പടെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് 

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 15-07-2023ന് കാസർഗോഡ്.

## Article Content

**കണ്ണൂർ: **സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 15-07-2023ന് കാസർഗോഡ്.

18-07-2023ന്  കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 19-07-2023 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. എന്നീ ജില്ലകളിലാണ്  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കും  ജാഗ്രത നിര്‍ദേശമുണ്ട്. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17-07-2023 മുതൽ 19 -07-2023 വരെ : കേരള - കർണ്ണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130648/heavy-rain-is-likely-in-the-state-for-the-next-5-days-yellow-alert-in-various-districts-including-kannur)