---
title: "#kseb|കൃഷിയിടത്തിൽ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ച കർഷകന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി  15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പയ്യന്നൂർ കോടതി ഉത്തരവ്"
english_title: "#Payyannur #court orders #KSEB to pay Rs 15 lakh# compensation to #family of #farmer who #died due to #shock due to #electric wire #falling on his #farm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130540/payyannur-court-orders-kseb-to-pay-rs-15-lakh-compensation-to-family-of-farmer-who-died-due-to-shock-due-to-electric-wire-falling-on-his-farm"
published_at: "2023-07-15T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b261d257f78_Untitled-1_copy.jpg"
keywords: []
---

# #kseb|കൃഷിയിടത്തിൽ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ച കർഷകന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി  15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പയ്യന്നൂർ കോടതി ഉത്തരവ്

> **Lead Summary:** **കണ്ണൂർ : **കൃഷിയിടത്തിൽ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ച കർഷകന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പയ്യന്നൂർ കോടതി ഉത്തരവ് കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ച നെല്ലിക്കുറ്റിയിലെ ചക്കാങ്കൽ ഹൗസിൽ ജോണിയുടെ (അഗസ്റ്റിൻ) കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പയ്യന്നൂർ സബ് ജഡ്ജി എസ്. ഉണ്ണികൃഷ്ണൻ ഉത്തരവിട്ടു.

## Article Content

**കണ്ണൂർ : **കൃഷിയിടത്തിൽ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ച കർഷകന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പയ്യന്നൂർ കോടതി ഉത്തരവ് കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ച നെല്ലിക്കുറ്റിയിലെ ചക്കാങ്കൽ ഹൗസിൽ ജോണിയുടെ (അഗസ്റ്റിൻ) കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പയ്യന്നൂർ സബ് ജഡ്ജി എസ്. ഉണ്ണികൃഷ്ണൻ ഉത്തരവിട്ടു.

ഇലക്ട്രിസിറ്റി ബോർഡാണ് തുക നൽകേണ്ടത്. നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെയാണ് തുക. 2017 ഓഗസ്റ്റ് ഒൻപതിനാണ് സംഭവം. അഗസ്റ്റിന്റെ രണ്ടേക്കറോളം വരുന്ന കൃഷിയിടത്തിലൂടെ അയൽവാസിയുടെ വീട്ടിലേക്ക് തൂണുകൾ നാട്ടി വൈദ്യുതലൈൻ വലിച്ചിരുന്നു. 2013-ലാണ് ലൈൻവലിച്ചത്. അയൽ വാസി പിന്നീട് താമസം മാറി. വീട് ഇടിഞ്ഞു. വൈദ്യുതി ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ മീറ്റർ ഊരിക്കൊണ്ടുപോയി.

പൊട്ടിവീണ വൈദ്യുതലൈൻ അഴിച്ചുമാറ്റാൻ സ്ഥലം ഉടമ ചെമ്പേരി വൈദ്യുതി ഓഫീസിലെത്തി അപേക്ഷ നൽകി പണമടച്ചു. പൊട്ടിയ ലൈൻ അഴിച്ചുമാറ്റിയില്ല. വൈദ്യുതലൈൻ വള്ളിപ്പടർപ്പുകൾ കൊണ്ട് മൂടിയിരുന്നു.

കൃഷിയിടത്തിൽ പണിയെടുത്തുകൊണ്ടിരി ക്കെയാണ് അഗസ്റ്റിന് ഷോക്കേറ്റത്. ആസ്പത്രിയിൽ കൊണ്ടുപോകും വഴി മരിച്ചു. അഗസ്റ്റിന്റെ ഭാര്യയും മക്കളും കോടതിയെ സമീപിച്ചതിനെതുടർന്നായിരുന്നു കുടിയാൻമല പോലീസ് കേസ് രജിസ്റ്റർ ചെയ്ത ത്.

2013 മുതൽ ചെമ്പേരി ഇലക്ട്രിസിറ്റി ഓഫീസിൽ ജോലിചെയ്ത 21 ഓളം പേരെ പ്രതിചേർത്താണ് കേസ്. തളിപ്പറമ്പ് ഡിവൈ.എസ്.പി. യായിരുന്ന കെ.വി. വേണുഗോപാലന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. പരാതിക്കാർക്കുവേണ്ടി അഡ്വ. സജി സക്കറിയാസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130540/payyannur-court-orders-kseb-to-pay-rs-15-lakh-compensation-to-family-of-farmer-who-died-due-to-shock-due-to-electric-wire-falling-on-his-farm)