---
title: "#arrest|ജാമ്യത്തിലിറങ്ങും, തട്ടിക്കൊണ്ടു പോകും ; കണ്ണൂർ സ്വദേശിനിയായ  15 കാരിയെ മൂന്ന് തവണ  തട്ടിക്കൊണ്ടുപോയ  തിരുവനന്തപുരം സ്വദേശി മൂന്നാമതും  പിടിയിൽ"
english_title: "Will be #released on bail, will be# kidnapped A native of# Thiruvananthapuram, who# kidnapped a 15-year-old# girl from #Kannur three times, has been #arrested for the# third time"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130455/will-be-released-on-bail-will-be-kidnapped-a-native-of-thiruvananthapuram-who-kidnapped-a-15-year-old-girl-from-kannur-three-times-has-been-arrested-for-the-third-time"
published_at: "2023-07-15T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b22b9f43317_1200_64b11257e76f8_Untitled-7_copy.jpg"
keywords: []
---

# #arrest|ജാമ്യത്തിലിറങ്ങും, തട്ടിക്കൊണ്ടു പോകും ; കണ്ണൂർ സ്വദേശിനിയായ  15 കാരിയെ മൂന്ന് തവണ  തട്ടിക്കൊണ്ടുപോയ  തിരുവനന്തപുരം സ്വദേശി മൂന്നാമതും  പിടിയിൽ

> **Lead Summary:** **കണ്ണൂർ:** ജാമ്യത്തിലിറങ്ങും, തട്ടിക്കൊണ്ടു പോകും , കണ്ണൂർ സ്വദേശിനിയായ 15 കാരിയെ മൂന്ന് തവണ തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശി മൂന്നാമതും പിടിയിൽ. പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ മൂന്നാമതും തട്ടിക്കൊണ്ടു പോയി യുവാവ് കറങ്ങി നടന്നത് വൻ നഗരങ്ങളിൽ.

## Article Content

**കണ്ണൂർ:** ജാമ്യത്തിലിറങ്ങും, തട്ടിക്കൊണ്ടു പോകും , കണ്ണൂർ സ്വദേശിനിയായ 15 കാരിയെ മൂന്ന് തവണ തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശി മൂന്നാമതും പിടിയിൽ. പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ മൂന്നാമതും തട്ടിക്കൊണ്ടു പോയി യുവാവ് കറങ്ങി നടന്നത് വൻ നഗരങ്ങളിൽ.

സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട ആന്തൂർ നഗരസഭ പരിധിയിലെ 15കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷിനെ (23) മൂന്നാമതും അറസ്റ്റ് ചെയ്തത് മൈസൂരുവിലെ ലോഡ്ജിൽ നിന്ന്. 2022 ജനുവരിയിലാണ് 15കാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ജിതേഷ് പോലീസ് പിടിയിലായത്.

ജാമ്യത്തിലിറങ്ങി ഇതേ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 2022 ഒക്ടോബറിൽ ജിതേഷ് വീണ്ടും പിടിയിലായി. പെൺകുട്ടിയെ വീടിന് സമീപത്തെ പമ്പ് ഹൗസിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

ഈ കേസിലും ജാമ്യത്തിലിറങ്ങിയ ജിതേഷ് കഴിഞ്ഞ 27ന് പെൺകുട്ടിയുമായി വീണ്ടും കടന്നു കളഞ്ഞതോടെ പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് മൂന്നാമതും അറസ്റ്റു ചെയ്തത്. ബംഗളൂരു, മൈസൂർ, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കറങ്ങി നടന്ന ശേഷം വീണ്ടും മൈസൂരുവിലെത്തിയപ്പോഴാണ് തളിപ്പറമ്പ് സി.ഐ. എ.വി. ദിനേശനും സംഘവും ജിതേഷിനെ പിടികൂടിയത്.

സീനിയർ സിവിൽ പോലീ ഓഫീസർമാരായ പ്രമോദ് സുജിത്ത്, വിനോദ് എന്നിവരും ജിതേഷിനെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130455/will-be-released-on-bail-will-be-kidnapped-a-native-of-thiruvananthapuram-who-kidnapped-a-15-year-old-girl-from-kannur-three-times-has-been-arrested-for-the-third-time)